SignIn
Kerala Kaumudi Online
Thursday, 25 April 2024 10.10 AM IST

ചട്ടമ്പിസ്വാമികൾക്ക് സ്മാരകം വേണം

c

തിരുവനന്തപുരം:തലസ്ഥാനത്ത് ചട്ടമ്പി സ്വാമികൾക്ക് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് മന്നം സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. സമിതിയുടെ നേതൃത്വത്തിൽ നടന്ന ചട്ടമ്പിസ്വാമി അനുസ്മരണ സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എൻ.എസ്.എസ് മുൻ വൈസ് പ്രസിഡന്റ് വി.പി.ഹരിദാസ് ഒറ്റപ്പാലത്ത് ഓൺലൈനായി നിർവഹിച്ചു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായർ അദ്ധ്യക്ഷത വഹിച്ചു.വിവിധ ജില്ലകളിൽ നടന്ന അനുസ്മരണ സമ്മേളനം പ്രൊഫ. ശ്രീവത്സൻ നമ്പൂതിരി (തിരുവനന്തപുരം), ചവറ സുരേന്ദ്രൻ പിള്ള (കൊല്ലം), തുറവൂർ ടി.ജി.പത്മനാഭൻ നായർ (ആലപ്പുഴ), എസ്.ജി.ശിവകുമാർ പത്തനാപുരം (പത്തനംതിട്ട), പ്രൊഫ. സതീ ദേവി (ഇടുക്കി), അഡ്വ. രാധാകൃഷ്ണൻ (കൊച്ചി), പി.എം. തങ്കം (വയനാട്), പ്രൊഫ. എൻ. രാജശേഖരൻ നായർ (തൃശൂർ) എന്നിവർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രൊഫ. പി.ആർ. പിഷാരടി, വി.ജെ. ഉണ്ണികൃഷ്ണൻ നായർ, എൻ.വിജയൻ നായർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATTAMPI SWAMIKAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.