SignIn
Kerala Kaumudi Online
Friday, 19 April 2024 3.56 PM IST

ആലപ്പുഴ നഗരസഭയുടെ പ്രവർത്തനം മാതൃകാപരം: ജി. സുധാകരൻ

photo
ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ആലിശേരിയിൽ നടന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ ആലപ്പുഴ നഗരസഭയുടേത് മികച്ച മാതൃകയാണെന്ന് മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ ആലിശേരിയിൽ നടന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ജി. സുധാകരൻ.

കാർഷിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞു. ഇതിന്റെ തുടർച്ചയായാണ് നഗരസഭ വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതെന്നും കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ ജൈവകൃഷിയിലേയ്ക്ക് വരണമെന്നും ജി. സുധാകരൻ പറഞ്ഞു. നഗരസഭാ ചെയർപേഴ്‌സൺ സൗമ്യാ രാജ് അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ സ്വാഗതം പറഞ്ഞു. വിളവെടുത്ത പച്ചക്കറികൾ വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിക്ക് വേണ്ടി കൺവീനർ ആർ. റിയാസും വിനീതനും ചേർന്ന് ഏറ്റുവാങ്ങി. നഗരസഭാ കൗൺസിലർമാരായ ബി. നസീർ, നസീർ പുന്നക്കൽ, മുൻ കൗൺസിലർ നബീസാ അക്ബർ, എ.ഡി.എസ് ചെയർപേഴ്‌സൺ ലത, എ.ആർ. രങ്കൻ, ഡി. സുദർശനൻ, എസ്.എം. ഹുസൈൻ, മുംതാസ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.