SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.47 PM IST

മീനിനെ അറിഞ്ഞ് ഓൺലൈനിൽ വാങ്ങാൻ മീമീ ആപ്പ്

mimi

തിരുവനന്തപുരം: ഓൺലൈൻ മത്സ്യവില്പന പുതുമയല്ല,എന്നാൽ കടലിന്റെ ഏതു ഭാഗത്തുനിന്ന് എപ്പോൾ പിടിച്ചതെന്ന് അറിയാൻ കഴിഞ്ഞാലോ? ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തിയ മീമീ ഫിഷ് (MIMI Fish)ആപ്പിലൂടെ മീൻ വാങ്ങിയാലാണ് മത്സ്യം പിടിച്ച ദിവസം, സമയം, സ്ഥലം, വള്ളത്തിന്റെയും തൊഴിലാളികളുടെയും വിവരങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് അറിയാനാകുന്നത്.

സംസ്ഥാന തീരദേശ വികസന കോർപറേഷന് കീഴിൽ കേന്ദ്ര ഫിഷറീസ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്, സൊസൈറ്റി ഫോർ അഡ്വാൻസ് ടെക്‌നോളജീസ് ആൻഡ് മാനേജ്മന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി. ഗൂഗിൾ പ്ലേസ്റ്റോർ വഴി ആപ് ഡൗൺലോഡ് ചെയ്യാം. മത്സ്യത്തിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കുമായി സംസ്ഥാനത്തുടനീളം വില്പനശാലകളും ഓൺലൈൻ ഹോം ഡെലിവറി സംവിധാനവും ആപ്പ് വഴി ലഭിക്കും.മീമീ സ്റ്റോർ വഴിയും മത്സ്യം വാങ്ങാം. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഏതാനും സ്ഥലങ്ങളിലാണ് ആദ്യം മീമീ ഫിഷിന്റെ സേവനങ്ങൾ കിട്ടുക.

ഗുണമേന്മ മെച്ചം

മീമീ ഫിഷുമായി സഹകരിക്കുന്ന എല്ലാ ബോട്ടുകളിലും റേഡിയോ ഫ്രീക്വൻസി ഉപയോഗിക്കുന്ന ഐസ് പെട്ടികൾ നൽകും.കടലിൽ വച്ച് തന്നെ മത്സ്യബന്ധന തൊഴിലാളികൾക്ക് നിശ്ചിത വില ലഭിക്കുന്നതിനാൽ കരയിലെത്താൻ വേഗം കൂട്ടി ബോട്ട് ഓടിക്കേണ്ട അവസ്ഥ ഇല്ലാതാകുകയും ഇന്ധനച്ചെലവ് 70 ശതമാനംവരെ കുറയ്ക്കാനും കഴിയും.രാസവസ്തുക്കൾ മീമീ ഫിഷിന്റെ ഉത്പന്നങ്ങളിൽ പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയാണ് നൽകുന്നത്. യൂറോപ്യൻ യൂണിയൻ നിഷ്‌കർഷിച്ചിട്ടുള്ള ഗുണമേന്മാ മാനദണ്ഡങ്ങളാണ് സംഭരണം, സംസ്‌കരണം, സൂക്ഷിക്കൽ തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സിഫ്റ്റ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് പിടിച്ച മത്സ്യത്തെ ഉടനെ തന്നെ ശീതീകരണ സംവിധാനത്തിലേക്ക് മാറ്റും.

ചീഞ്ഞുപോകില്ല

ഡിസി കറന്റ് മുഖേന ശീതീകരണ സംവിധാനം പ്രവർത്തിക്കുന്നതിനാൽ വൈദ്യുത തടസം ഉണ്ടായാലും മീൻ കേടുകൂടാതെയിരിക്കും. സൗരോർജ്ജ സംവിധാനവുമുണ്ട്.എലി, മറ്റ് ക്ഷുദ്രജീവികൾ മുതലായവയുടെ ശല്യം ഗോഡൗണിലും മീമീ സ്റ്റോറുകളിലും ഉണ്ടാകാതിരിക്കാനുള്ള സെൻസർ സംവിധാനവുമുണ്ട്. മീമീ ഉത്പന്നങ്ങൾ മാത്രമേ സ്റ്റോറുകൾ വഴി വിൽക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താൻ സിസിടിവി സംവിധാനവും ഒരുക്കും. എല്ലാ കാലാവസ്ഥയിലും ഗുണമേൻമ കാത്തു സൂക്ഷിക്കാൻ ഒരുക്കിയ വാഹനങ്ങളിലാണ് ഹോം ഡെലിവറി .ഇടയ്ക്ക് വച്ച് പഠനം മുടങ്ങിയ ബിരുദവിദ്യാർത്ഥികളെയാണ് ഹോംഡെലിവറിക്കായി നിയോഗിക്കുന്നത്. അവർക്ക് വേണ്ട അക്കാദമിക പരിശീലനം നൽകും. ബിരുദപഠനം പൂർത്തിയാക്കുന്നതിന് സഹായിക്കുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIMI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.