കോഴിക്കോട്: മലബാർ കലാപത്തിൽ രക്തസാക്ഷികളായവരെ സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഇന്ത്യൻ കൗൺസിൽ ഒഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ നടപടിക്കെതിരെ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ 31ന് വൈകീട്ട് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. ചരിത്രത്തിന്റെ അപനിർമിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ എന്ന ശീർഷകത്തിലാണ് പ്രതിഷേധ കൂട്ടായ്മ. അതാത് പ്രദേശങ്ങളിലെ മതേതര ചേരിയിലെ പ്രമുഖ വ്യക്തികളെയും ചരിത്രാന്വേഷികളെയും പങ്കെടുപ്പിച്ചു കൊണ്ട് മുസ്ലിംലീഗ് പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |