SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.15 PM IST

മൊഫ്യൂസൽ ബസ് സ്റ്റാൻഡിലെ എസ്‌കലേറ്ററിൽ ചവിട്ടി കയറണം !

escilator
കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലെ എസ്‌കലേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്ജ്.

കോഴിക്കോട്: മൊഫ്യൂസൽ ബസ് സ്റ്റാൻഡിലെ എസ്‌കലേറ്റർ കേടാവുന്നത് പതിവായതോടെ നട്ടംതിരിഞ്ഞ് കാൽനട യാത്രക്കാർ. ഇന്നലെ വൈകീട്ട് എസ്‌കലേറ്റർ ഏറെനേരം അടച്ചിട്ട നിലയിലായിരുന്നു. വൈദ്യുതി നിലച്ചതിനാൽ അടച്ചിട്ടുവെന്നാണ് സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞത്. എന്നാൽ വെദ്യുതിയുള്ള ദിവസങ്ങളിലും എസ്‌കലേറ്റർ പണിമുടക്കുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

ലോക്ക്ഡൗണിനെ തുടർന്ന് കഴിഞ്ഞ മേയ് മാസത്തിൽ എസ്‌കലേറ്റർ പ്രവർത്തിപ്പിച്ചിരുന്നില്ല. സമ്പൂർണ ലോക്ക്ഡൗൺ കാരണമാണ് അന്ന് അടച്ചിട്ടത്. എന്നാൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുകയും വാഹനങ്ങൾ ഓടിത്തുടങ്ങുകയും തിരക്ക് വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ എസ്‌കലേറ്റർ പണിമുടക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. എസ്‌കലേറ്റർ അടഞ്ഞതോടെ ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന പടികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 2020 ജൂലായ് 12നാണ് എസ്‌കലേറ്റർ യാത്രക്കാർക്ക് തുറന്നുകൊടുത്തത്. ഒരേസമയം 13 പേർക്ക് കയറാവുന്ന ലിഫ്റ്റും സജ്ജമാക്കിയിരുന്നു. ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും കൊവിഡ് ഭീതി കാരണം പലരും കയറാൻ മടിക്കുകയാണ്. എസ്‌കലേറ്ററിൽ മണിക്കൂറിൽ 11,700 പേർക്ക് കയറിയിറങ്ങാൻ കഴിയും. നടപ്പാലത്തിൽ ഒരേസമയം 300 പേർക്ക് സഞ്ചരിക്കാം. 11.5 കോടി രൂപ ചെലവിലാണ് എസ്‌കലേറ്റർ മേൽപ്പാലം നിർമിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.