SignIn
Kerala Kaumudi Online
Thursday, 25 April 2024 2.20 PM IST

കൈരളിക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കമായി

kunnamangalam-news
കൈരളിക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: വേൾഡ് മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കൈരളിക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളത്തെ സഹായിക്കുന്നതിനായി നോർക്ക റൂട്സൂമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട് ജില്ലയിലെ കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പി.ടി.എ റഹീം എം.എൽ.എ വിതരണം ചെയ്തു. കുറ്റ്യാടി താലൂക്ക് ആശുപത്രി , മുക്കം, ഫറോക്ക് കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഓക്സിമീറ്റർ, പി.പി.ഇ കിറ്റ് , സർജിക്കൽ മാസ്ക് തുടങ്ങിയവ വിതരണം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി , കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ , വൈസ് പ്രസിഡന്റ് വി.അനിൽകുമാർ , വേൾഡ് മലയാളി ഫെഡറേഷൻ സംസ്ഥാന കൗൺസിൽ പ്രസിഡന്റ് സിദ്ദീഖ് എന്നിവർ സംബന്ധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.മനോജ് അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, 2 MAOISTS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.