കുറ്റ്യാടി: സാമൂഹ്യ വനവത്ക്കരണത്തിന്റെ ഭാഗമായി കുറ്റ്യാടി പുഴയോരത്ത് മുളത്തൈകൾ നട്ടുപിടിച്ചു. കോഴിക്കോട് ജില്ലാ സോഷ്യൽ ഫോറസ്റ്റ് വകുപ്പും കുറ്റ്യാടി ഗ്രാമപഞ്ചായത്തും ചേർന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തിയാണ് വനവത്ക്കണം നടപ്പിലാക്കുന്നത്. കെ.പി.കുഞ്ഞമ്മദ് കുട്ടി തൈ നട്ട് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.കെ പ്രദീപ് കുമാർ, കോ ഓർഡിനേറ്റർ ഫവാസ് പി, അക്രഡിറ്റ് എൻജിനീയർ കാർത്തിക പി, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |