മുക്കം: പൊതു പരീക്ഷകളിൽ ഉയർന്ന മാർക്കും ഗ്രേഡും നേടി മികച്ച വിജയം കൈവരിച്ചവരെ ജിദ്ദയിൽ ജോലിചെയ്യുന്ന മുക്കത്തും പരിസരത്തുമുള്ളവരുടെ കൂട്ടായ്മയായ "മുക്കം ഏരിയ കൂട്ടായ്മ (എം.എ കെ) ഉപഹാരവും ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ക്യാഷ് അവാർഡ് വിതരണം മുഹമ്മദ്ഷായും സമ്മാന വിതരണം ജംഷാദ് ബാബു പൂളപ്പൊയിലും നിർവഹിച്ചു. ജസീർ വയലിൽ അദ്ധ്യക്ഷത വഹിച്ചു. അഫ്സൽ കൊടിയത്തൂർ, ജംഷി കണിയാത്ത്, ജാഫർഷ, ബഷീർ മുരിങ്ങംപുറായ്, യു.കെ.മുജീബ് എന്നിവർ പങ്കെടുത്തു. അഷ്റഫ് അലി വയലിൽ, ഷെരീഫ് പൂലേരി, മുജീബ് ഉമ്മിണിയിൽ, അബ്ദുലത്തീഫ് മുണ്ടോട്ടിൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |