കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ജില്ലയിലെ വിവിധ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ ഉത്തരവിറക്കി. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2,6,7,8,11,17,19,21 വാർഡുകൾ, കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 11, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 7, മാവൂർ ഗ്രാമപഞ്ചായത്തിലെ 17,8,9 വാർഡുകൾ, പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ വാർഡ് 3 ലെ കല്ലോട് അംഗൻവാടി നാഗത്ത് ഭാഗങ്ങൾ, കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാർഡ് 18, വാർഡ് 3 ചാലിയം അങ്ങാടി, കണ്ട്റംപള്ളി മൻഞ്ചിങ്ങൽ റോഡ്, വാർഡ് 8 ലെ എടക്കഴിക്കടവ് റോഡ്, പഴയ ബാങ് ക്ഫറോക്ക് കടലുണ്ടി റോഡ്, വാർഡ് 21 ലെ പി.ഡബ്ല്യു.ഡി റോഡ് പൊന്നേരമ്പത്ത് അമ്പലംകോളനി റോഡ് ക്രസന്റ് സ്കൂൾ, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് വാർഡ് 12 ലെ സൗത്ത് ഓരോട്ടുകുനി റോഡ്, ഈസ്റ്റ്ചാലിൽ പാഠം റോഡ് നോർത്ത് ചേലിയ റോഡ്, വെസ്റ്റ്കനാൽ റോഡ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 8ലെ കിഴക്കേമുനംമ്പാറ, പെയിലിങ്ങൽ, പുത്തൻവീട് പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |