3292പേർക്ക് കൊവിഡ്
ടി.പി.ആർ 21.50 ശതമാനം
കോഴിക്കോട്: ജില്ലയിൽ വീണ്ടും കൊവിഡ് രോഗികൾ കൂടുന്നു. 3292 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 3252 പേർക്ക് രോഗം ബാധിച്ചു. 21 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നു വന്ന 11പേർക്കും വിദേശത്തുനിന്നു വന്ന ഒരാൾക്കും ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.15558 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 2301പേർ കൂടി രോഗമുക്തി നേടി. 21.50 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 30620 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 86047പേർ നിരീക്ഷണത്തിൽ കഴിയുന്നു . ഇതുവരെ 2105 പേർ മരിച്ചു.
ഉറവിടം വ്യക്തമല്ലാത്തവർ
എടച്ചേരി 3, ഫറോക്ക് 1, കടലുണ്ടി2 ,കായക്കൊടി 2, കായണ്ണ 1, കൂത്താളി 1, നാദാപുരം1, നൊച്ചാട് 1,പേരാമ്പ്ര 2, പെരുമണ്ണ 1, പെരുവയൽ 1, പുറമേരി 2, തൂണേരി 1, വാണിമേൽ 2.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 446 ,അരിക്കുളം 16, അത്തോളി 61, ആയഞ്ചേരി 8, അഴിയൂർ 28, ബാലുശ്ശേരി 44, ചക്കിട്ടപ്പാറ 20, ചങ്ങരോത്ത് 34, ചാത്തമംഗലം 40, ചെക്ക്യാട് 13, ചേളന്നൂർ 55, ചേമഞ്ചേരി 31, ചെങ്ങോട്ട്കാവ് 18, ചെറുവണ്ണൂർ 20, ചോറോട് 64, എടച്ചേരി 26, ഏറാമല 28, ഫറോക്ക് 25, കടലുണ്ടി 46, കക്കോടി 78, കാക്കൂർ 19, കാരശ്ശേരി 43, കട്ടിപ്പാറ 22, കാവിലുംപാറ 26, കായക്കൊടി 17, കായണ്ണ 21, കീഴരിയൂർ 8, കിഴക്കോത്ത് 52, കോടഞ്ചേരി 42, കൊടിയത്തൂർ 55, കൊടുവള്ളി 52, കൊയിലാണ്ടി 86, കൂടരഞ്ഞി 60, കൂരാച്ചുണ്ട് 36, കൂത്താളി 37, കോട്ടൂർ 12, കുന്ദമംഗലം 73, കുന്നുമ്മൽ 22, കുരുവട്ടൂർ 25, കുറ്റ്യാടി 8, മടവൂർ 15, മണിയൂർ 49, മരുതോങ്കര 10, മാവൂർ 15, മേപ്പയ്യൂർ 42, മൂടാടി 43, മുക്കം 66, നാദാപുരം 31, നടുവണ്ണൂർ 75, നൻമണ്ട 25, നരിക്കുനി 11, നരിപ്പറ്റ 7, നൊച്ചാട് 24, ഒളവണ്ണ 67, ഓമശ്ശേരി 56, ഒഞ്ചിയം 27, പനങ്ങാട് 51, പയ്യോളി 57, പേരാമ്പ്ര 44, പെരുമണ്ണ 25, പെരുവയൽ 35, പുറമേരി 17, പുതുപ്പാടി 62, രാമനാട്ടുകര 26, തലക്കുളത്തൂർ 10, താമരശ്ശേരി 89, തിക്കോടി 27, തിരുവള്ളൂർ 42, തിരുവമ്പാടി 30, തൂണേരി 44, തുറയൂർ 33, ഉള്ള്യേരി 47, ഉണ്ണികുളം 88, വടകര 35, വളയം 16, വാണിമേൽ 20,വേളം 31,വില്യാപ്പള്ളി 43.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |