SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.09 AM IST

കുടുംബശ്രീ മെഗാ ഓൺലൈൻ ഡിസ്‌കൗണ്ട് മേള പോസ്റ്റർ പ്രകാശനം

kudumbasree

തൃശൂർ: കുടുംബശ്രീ ഉൽപന്നങ്ങളുടെ പ്രചരണാർത്ഥം കുടുംബശ്രീയുടെ ഓൺലൈൻ സൈറ്റായ www.kudumbashreebazaar.com ൽ 'കുടുംബശ്രീ ഓണം ഉത്സവ്' എന്ന മെഗാ ഡിസ്‌കൗണ്ട് മേളയുടെ ജില്ലാതല പോസ്റ്റർ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് നിർവഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. 350 ഓളം സംരംഭകരുടെ 1020 ഓളം ഉൽപന്നങ്ങളാണ് പോർട്ടലിലൂടെ വാങ്ങാനാകുക. എല്ലാ ഉൽപന്നങ്ങൾക്കും കുടുംബശ്രീ നൽകുന്ന 10 ശതമാനം ഡിസ്‌കൗണ്ടും സംരംഭകർ നൽകുന്ന ഡിസ്‌കൗണ്ട് കൂടി ചേർത്ത് 10 മുതൽ 40 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകും. 1000 രൂപയിൽ കൂടുതൽ ഉൽപന്നം വാങ്ങുന്നവർക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭ്യമാകും. 100 രൂപ മുതൽ വിലയുളള ഉൽപന്നങ്ങൾ തപാൽ വകുപ്പുമായി ചേർന്ന് ഇന്ത്യയിലെവിടെയും ഡെലിവറി ചാർജില്ലാതെ എത്തിക്കാനുളള സംവിധാനവും കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KUDUMBASREE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.