SignIn
Kerala Kaumudi Online
Friday, 24 September 2021 5.17 AM IST

പിങ്ക് പൊലീസ് 200

novel

ഇ​രു​മ്പു​ ​കൊ​ളു​ത്തു​ ​മു​റു​ക്കു​ന്ന​തു​ ​പോ​ലെ​യു​ള്ള​ ​വേ​ദ​ന..
മാ​ലി​നി​ക്ക് ​ഒ​ന്നു​ ​നി​ല​വി​ളി​ക്കാ​ൻ​ ​പോ​ലും​ ​ക​ഴി​ഞ്ഞി​ല്ല.
ത​റ​യി​ൽ​ ​നി​ന്ന് ​ഒ​ര​ടി​ ​ഉ​യ​ര​ത്തി​ൽ​ ​എ​ത്തി​യി​രു​ന്നു​ ​മാ​ലി​നി​യു​ടെ​ ​കാ​ലു​ക​ൾ.​ ​ഒ​റ്റ​ ​കൈ​യി​ൽ​ ​അ​വ​രെ​ ​ഉ​യ​ർ​ത്തി​ ​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ​ക​റു​ത്ത​ ​ത​മി​ഴ​ൻ​ ​ത​ടി​യ​ൻ.
കൊ​ല്ലാ​ൻ​ ​പി​ടി​ച്ച​ ​കോ​ഴി​യെ​പ്പോ​ലെ​ ​മാ​ലി​നി​ ​കൈ​കാ​ൽ​ ​അ​ടി​ച്ചു​ ​പി​ട​ഞ്ഞു.
'​'​പ്ര​മാ​ദം...""
ചി​രി​ച്ചു​കൊ​ണ്ട് ​അ​യാ​ൾ​ ​അ​വ​രെ​ ​താ​ഴെ​ ​നി​ർ​ത്തി.
തൊ​ണ്ട​യി​ൽ​ ​ത​ട​വി​ക്കൊ​ണ്ട് ​മാ​ലി​നി​ ​ശ​ക്ത​മാ​യി​ ​ചു​മ​ച്ചു.​ ​വാ​യി​ൽ​ ​ചോ​ര​യു​ടെ​ ​രു​ചി​ ​അ​നു​ഭ​വ​പ്പെ​ട്ടു.
പി​ന്നെ​ ​ത​ടി​യ​ൻ​ ​സം​സാ​രി​ച്ച​ത് ​മ​ല​യാ​ള​ത്തി​ൽ....
'​'​അ​മ്മാ...​ ​നി​ങ്ങ​ളെ​ ​ഉ​പ​ദ്ര​വി​ക്ക​ണ​മെ​ന്ന് ​ഞ​ങ്ങ​ൾ​ക്ക് ​ഒ​ട്ടും​ ​ആ​ഗ്ര​ഹ​മി​ല്ല.​ ​പ​ക്ഷേ​ ​അ​വ​ളു​ണ്ട​ല്ലോ..​ ​എ​സ്.​ഐ​ ​വി​ജ​യ.​ ​കാ​ക്കി​ക്ക് ​പ്രാ​ണ​ന്റെ​ ​വി​ല​ ​ക​ൽ​പ്പി​ക്കു​ന്ന​വ​ൾ​!​ ​അ​വ​ളെ​ ​ഞ​ങ്ങ​ൾ​ക്കു​ ​വേ​ണം.""
മാ​ലി​നി​ ​വ​ല്ലാ​തെ​ ​ഞെ​ട്ടി​ ​വി​റ​ച്ചു:
'​'​അ​വ​ൾ​ ​ഇ​വി​ടി​ല്ല.""
ത​ടി​യ​ൻ​ ​ത​ല​ ​കു​ട​ഞ്ഞു.​ ​പി​ന്നെ​ ​അ​നു​ച​ര​രോ​ട് ​ക​ൽ​പ്പി​ച്ചു:
'​'​ക​യ​റി​ ​നോ​ക്ക്.""
ഇ​ര​ ​തേ​ടു​ന്ന​ ​കാ​ട്ടു​മൃ​ഗ​ത്തെ​പ്പോ​ലെ​ ​അ​നു​ച​ര​ൻ​ ​ര​ണ്ടു​ ​പേ​രും​ ​അ​ക​ത്തേ​ക്കു​ ​പാ​ഞ്ഞു.
അ​ക​ത്ത് ​എ​ന്തൊ​ക്കെ​യോ​ ​ത​ല്ലി​യു​ട​യ്ക്കു​ക​യോ​ ​ത​ള്ളി​വീ​ഴ്ത്തു​ക​യോ​ ​ചെ​യ്യു​ന്ന​തി​ന്റെ​ ​ശ​ബ്ദം​ ​മാ​ലി​നി​ ​കേ​ട്ടു.
'​'​നി​ങ്ങ​ളാ​രാ...​"​ " ​പേ​ടി​യോ​ടെ​യെ​ങ്കി​ലും​ ​മാ​ലി​നി​ ​ത​ടി​യ​നെ​ ​നോ​ക്കി.
'​'​ഞ​ങ്ങ​ൾ​ ...​ ​ടൂ​റ് ​വ​ന്ന​താ​ ​അ​മ്മ​ച്ചീ...​"​" ​ത​ടി​യ​ൻ​ ​പ​ല്ലി​റു​മ്മി.​"​ ​"എ​ന്റെ​ ​പേ​ര് ​മു​രു​ക​ൻ...​ ​ഉ​ത്ത​മ​പാ​ള​യം​ ​മു​രു​ക​ൻ​ ​എ​ന്നു​ ​പ​റ​ഞ്ഞാ​ൽ​ ​ത​മി​ഴ്‌​നാ​ട് ​മു​ഴു​വ​ൻ​ ​അ​റി​യും.""
'​'​എ​ന്റെ​ ​മോ​ള് ​നി​ങ്ങ​ൾ​ക്ക് ​എ​ന്തു​ ​ദ്റോ​ഹം​ ​ചെ​യ്തു.""
മു​രു​ക​ൻ​ ​നാ​വു​ ​വ​ള​ച്ച് ​മേ​ൽ​പ്പ​ല്ലി​ൽ​ ​മു​ട്ടി​ച്ചു​കൊ​ണ്ട് ​പ​ല്ലി​ ​ചി​ല​യ്ക്കും​ ​പോ​ലെ​ ​ഒ​രു​ ​ശ​ബ്ദ​മു​ണ്ടാ​ക്കി.
'​'​അ​ട​ടീ...​ ​എ​ല്ലാം​ ​അ​റി​ഞ്ഞേ​ ​പ​റ്റു​മോ.​ ​ഒ​രു​ ​കാ​ര്യ​ത്തി​ൽ​ ​ഞാ​ൻ​ ​ഉ​റ​പ്പു​ത​രാം.​ ​അ​വ​ളെ​ ​കി​ട്ടി​ക്ക​ഴി​ഞ്ഞാ​ൽ​ ​ഞ​ങ്ങ​ൾ​ ​നേ​രെ​ ​ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ ​കൊ​ണ്ടു​പോ​കും.​ ​ചോ​ദി​ക്കു​ന്ന​ ​പ​ണം​ ​ത​ന്ന് ​അ​വ​ളെ​ ​വി​ല​യ്ക്കു​വാ​ങ്ങാ​ൻ​ ​അ​വി​ടെ​ ​ആ​ളു​ക​ൾ​ ​ക്യൂ​ ​നി​ൽ​ക്കും.""
മാ​ലി​നി​ ​ഒ​ന്നു​കൂ​ടി​ ​വി​ര​ണ്ടു.
ഇ​പ്പോ​ഴെ​ങ്ങും​ ​വി​ജ​യ​ ​ഇ​വി​ടേ​ക്കു​ ​വ​ര​ല്ലേ​യെ​ന്ന് ​ആ​റ​ന്മു​ള​യ​പ്പ​നെ​ ​വി​ളി​ച്ചു​ ​പ്രാ​ർ​ത്ഥി​ച്ചു.
അ​ക​ത്തേ​ക്കു​ ​പോ​യ​വ​ർ​ ​മ​ട​ങ്ങി​യെ​ത്തി.
'​'​അ​വ​ളി​ല്ല​ ​ത​ലൈ​വ​രേ...""
മു​രു​ക​ൻ​ ​അ​മ​ർ​ത്തി​ ​മൂ​ളി.
'​'​സാ​ര​മി​ല്ല.​ ​ന​മു​ക്ക് ​കാ​ത്തി​രി​ക്കാം.​ ​ഈ​ ​രാ​ത്രി​യി​ൽ​ ​അ​വ​ൾ​ ​ന​മ്മു​ടെ​ ​കൂ​ടെ​ ​ഉ​ണ്ടാ​യാ​ല്ലേ​ ​പ​റ്റൂ​‌​?""
ഇ​ല്ലെ​ങ്കി​ൽ​ ​നി​ന​ക്കൊ​ന്നും​ ​ഉ​റ​ക്കം​ ​വ​ര​ത്തി​ല്ലേ​ടാ​?"
പെ​ട്ടെ​ന്ന് ​ഇ​രു​ട്ടി​ൽ​ ​ഇ​ടി​മു​ഴ​ക്കം​ ​പോ​ലെ​ ​ഒ​രു​ ​ശ​ബ്ദം.
ഗു​ണ്ട​ക​ൾ​ ​മൂ​വ​രും​ ​തി​രി​ഞ്ഞ് ​അ​വി​ടേ​ക്കു​ ​നോ​ക്കി.
ഇ​രു​ളി​ൽ​ ​നി​ന്ന് ​ഒ​രാ​ൾ​ ​വെ​ളി​ച്ച​ത്തി​ലേ​ക്കു​ ​വ​ന്നു.
ക​റു​ത്ത​ ​ജീ​ൻ​സും​ ​വെ​ള്ള​ ​ഹാ​ഫ് ​കൈ​ ​ഷ​ർ​ട്ടും​ ​ധ​രി​ച്ച​ ​ഒ​രാ​ൾ​!​ ​പ​റ്റെ​ ​വെ​ട്ടി​യ​ ​മു​ടി​യും​ ​ക​ട്ടി​ ​മീ​ശ​യും.
മീ​ശ​ത്തു​മ്പു​ക​ൾ​ ​മു​ക​ളി​ലേ​ക്ക് ​അ​ല്പം​ ​ത​ള്ളി​വ​ച്ചി​രു​ന്നു.
മാ​ലി​നി​ ​അ​യാ​ളെ​ ​സൂ​ക്ഷി​ച്ചു​നോ​ക്കി.​ ​എ​വി​ടെ​യോ​ ​ക​ണ്ട​തു​പോ​ലെ​യു​ള്ള​ ​തോ​ന്ന​ൽ...
പെ​ട്ടെ​ന്ന് ​അ​വ​ർ​ക്ക് ​ആ​ളെ​ ​മ​ന​സി​ലാ​യി.
എ​സ്.​ഐ​ ​ജെ​യിം​സ്!
പ​ഴ​യ​ ​ആ​റ​ന്മു​ള​ ​എ​സ്.​ഐ.
ജെ​യിം​സി​നു​ ​പി​ന്നാ​ലെ​ ​കു​റ​ച്ചു​പേ​ർ​ ​കൂ​ടി​ ​മു​റ്റ​ത്തേ​ക്കു​ ​വ​ന്നു.​ ​അ​വ​രെ​ ​മാ​ലി​നി​ ​തി​രി​ച്ച​റി​ഞ്ഞു.
അ​യ​ൽ​ക്കാ​രാ​യ​ ​ചെ​റു​പ്പ​ക്കാ​ർ!
'​'​നി​ന​ക്കൊ​ക്കെ​ ​ഞ​ങ്ങ​ടെ​ ​വി​ജ​യ​ ​സാ​റി​നെ​ ​കൊ​ണ്ടു​പോ​ക​ണം.​ ​അ​ല്ലേ​ടാ​?"
ചെ​റു​പ്പ​ക്കാ​രി​ൽ​ ​ഒ​രു​ത്ത​ൻ​ ​ചീ​റി.
മു​രു​ക​നും​ ​സം​ഘ​ത്തി​നും​ ​അ​പ​ക​ടം​ ​ബോ​ദ്ധ്യ​മാ​യി.
മു​രു​ക​ൻ​ ​ഷ​ർ​ട്ടി​ന്റെ​ ​കോ​ള​റി​നു​ ​പി​ന്നി​ലേ​ക്കു​ ​കൈ​ ​ക​ട​ത്തി.​ ​അ​ല്പം​ ​കൂ​ർ​ത്തു​ ​വ​ള​ഞ്ഞ​ ​ഒ​രു​ ​മ​ട​വാ​ൾ​ ​വ​ലി​ച്ചെ​ടു​ത്തു.
'​'​വേ​ണ​മെ​ടാ....​ ​അ​വ​ളെ​യും​ ​കൊ​ണ്ടേ​ ​ഞ​ങ്ങ​ള് ​പോ​കൂ..."
അ​യാ​ൾ​ ​മ​ട​വാ​ൾ​ ​നീ​ട്ടി​പ്പി​ടി​ച്ചു.​ ​അ​തി​ന്റെ​ ​വാ​യ്‌​ത്ത​ല​ ​ലൈ​റ്റി​ന്റെ​ ​വെ​ളി​ച്ച​ത്തി​ൽ​ ​വെ​ള്ളി​പോ​ലെ​ ​വെ​ട്ടി​ത്തി​ള​ങ്ങി.
'​'​നീ​യൊ​ക്കെ​ ​അ​ല്ലെ​ങ്കി​ലും​ ​കൊ​ണ്ടേ​ ​പോ​കൂ...."
ചെ​റു​പ്പ​ക്കാ​ർ​ ​പി​ന്നി​ൽ​ ​മ​റ​ച്ചു​പി​ടി​ച്ചി​രു​ന്ന​ ​ആ​യു​ധ​ങ്ങ​ൾ​ ​നീ​ട്ടി.​ ​കു​റു​വ​ടി​ക​ൾ,​ ​ക്രി​ക്ക​റ്റ് ​ബാ​റ്റു​ക​ൾ,​ ​സ്റ്റം​പു​ക​ൾ...
എ​സ്.​ഐ​ ​ജെ​യിം​സ് ​ക​രു​ത​ലോ​ടെ​ ​ര​ണ്ട​ടി​ ​മു​ന്നോ​ട്ടു​ ​വ​ച്ചു.​ ​ശേ​ഷം​ ​മാ​ലി​നി​യോ​ടു​ ​പ​റ​ഞ്ഞു.
'​'​അ​മ്മ​ ​അ​ക​ത്തേ​ക്കു​ ​പോ."
ത​മി​ഴ​രെ​ ​ഒ​ന്നു​ ​നോ​ക്കി​യി​ട്ട് ​ജീ​വ​ൻ​ ​തി​രി​ച്ചു​കി​ട്ടി​യ​തു​ ​പോ​ലെ​ ​മാ​ലി​നി​ ​അ​ക​ത്തേ​ക്കോ​ടി.
'​'​അ​പ്പോ​ൾ​ ​തു​ട​ങ്ങാം​ ​അ​ങ്കം...​"​ ​ജെ​യിം​സ് ​ചി​രി​ച്ചു.
[​തു​ട​രും]

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NOVEL, PINK POLICE
KERALA KAUMUDI EPAPER
TRENDING IN NOVEL
VIDEOS
PHOTO GALLERY
TRENDING IN NOVEL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.