SignIn
Kerala Kaumudi Online
Thursday, 25 April 2024 1.26 PM IST

ഒരു ദിവസം ഒരു കോടി വാക്സിൻ വിതരണം ഇന്ത്യയെ അഭിനന്ദിച്ച് ബിൽ ഗേറ്റ്സ്

fgffg

വാഷിംഗ്ടൺ : ഒരു ദിവസം ഒരു കോടി ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്ത് റെക്കാഡിട്ട ഇന്ത്യയെ അഭിനന്ദിച്ച് ശതകോടീശ്വരൻ ബിൽഗേറ്റ്സ്. സർക്കാർ, വാക്സിൻ നിർമ്മാതാക്കൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടം കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

വലിയ നാഴികകല്ല് പിന്നിട്ട ഇന്ത്യക്ക് അഭിനന്ദനങ്ങൾ. സർക്കാർ, ഗവേഷക സമൂഹം, വാക്സിൻ നിർമ്മാതാക്കൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ പ്രവർത്തനഫലമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് ബിൽഗേറ്റ്സ് ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം ഇന്ത്യ ഒരു ദിവസം ഒരു കോടി ഡോസ് വാക്സിൻ നൽകിയതിന്റെ വാർത്തയും ബിൽഗേറ്റ്സ് പങ്കുവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആരോഗ്യമന്ത്രാലയത്തേയും അദ്ദേഹം ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇന്ത്യ ഈ അപൂർവ നേട്ടം കൈവരിച്ചത്. വെള്ളിയാഴ്ച 1,0,064,376 പേർക്കാണ് രാജ്യത്ത് വാക്സിൻ നൽകിയത്. അന്നേ ദിവസം ഉത്തർപ്രദേശാണ് 28,62,649 ഡോസ് വിതരണം ചെയ്ത് ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് കർണാടകയാണ്. 10,79,588 ഡോസ്. മൂന്നാമതുള്ള മഹാരാഷ്ട്രയിൽ 9,84,117 ഡോസ് വിതരണം ചെയ്തത്. 88.2 ലക്ഷം പേർക്ക് വാക്സിൻ നൽകിയതായിരുന്നു ഇതിന് മുൻപത്തെ ഏറ്റവും കൂടിയ നിരക്ക്. ശരാശരി 69 ലക്ഷം പേർക്കാണ് ഇന്ത്യ പ്രതിദിനം വാക്സിൻ നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.