നിലമ്പൂർ: മലയോര മേഖലയുടെ സ്വപ്നപദ്ധതിയായ നിലമ്പൂർ ഗവ. കോളേജ് യാഥാർത്ഥ്യമാവുന്നു. നിലമ്പൂർ താലൂക്കിൽ അമരമ്പലം വില്ലേജിലെ അഞ്ചേക്കർ സ്ഥലത്താണ് കോളേജ് കെട്ടിടം നിർമ്മിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും കെട്ടിട നിർമ്മാണത്തിനുമായി 12,07,30,379 രൂപ സർക്കാർ
കിഫ്ബി വഴി അനുവദിച്ചു. അക്കാദമിക് ബ്ലോക്കുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ലാംഗ്വേജ് ലാബ്, ഇലക്ട്രിക്കൽ വർക്ക്, ശുചിമുറികളും അടിസ്ഥാന സൗകര്യങ്ങളും, ഫയർ പ്രൊട്ടക്ഷൻ, ഭൂമി, റോഡ് എന്നിവയുടെ വികസനം എന്നിവയ്ക്കാണ് തുക ലഭ്യമാക്കുക. നിലവിൽ പൂക്കോട്ടുംപാടം ടൗണിലെ വാടകക്കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |