കൊല്ലം: കേരള തണ്ടാൻ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മ അയ്യങ്കാളിയുടെ 158-ാമത് ജന്മദിനചാരണം പ്രസിഡന്റ് എം. ജനാർദ്ദനൻ യോഗം ഉദ്ഘാടനം ചെയ്തു. ദളിതർക്ക് സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനും വിദ്യാഭാസത്തിലൂടെയുള്ള അവരുടെ സാംസ്കാരിക ഉന്നമനത്തിനും ശ്രീനാരായണ ഗുരുദേവന്റെയും ചട്ടമ്പിസ്വാമിയുടെയും പ്രവർത്തനശൈലിയും മാർഗ നിർദ്ദേശങ്ങളും അയ്യങ്കാളിക്ക് പ്രചോദനമായെന്ന് അദ്ദേഹം പറഞ്ഞു.
സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗങ്ങളായ പി. ബാബു, കെ. സദാനന്ദൻ, വി. ബാബു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |