തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ഞായർ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളിൽ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് നഗരത്തിൽ പ്രവേശിക്കുന്ന വാഹനങ്ങൾ കഴക്കൂട്ടം വെട്ടുറോഡ് നിന്ന് നരിക്കൽ ഭാഗത്ത് കൂടിയോ കാട്ടായിക്കോണം വഴിയോ പോകേണ്ടതാണ്. ചാക്ക ഭാഗത്തുനിന്ന് വെട്ടുറോഡ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആറ്റിൻകുഴി ഭാഗത്തു വന്ന് പഴയ റോഡ് വഴി കഴക്കൂട്ടം ജംഗ്ഷനിൽ എത്തി മേനംകുളം വഴി വെട്ടുറോഡ് ഭാഗത്തേക്ക് പോകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |