SignIn
Kerala Kaumudi Online
Thursday, 25 April 2024 12.22 PM IST

കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ മാർഗം തേടണം

kaumudy-news-headlines

ഓരോ വർഷം കഴിയുന്തോറും കടൽക്ഷോഭം രൂക്ഷമാവുകയും നിരവധി പാവപ്പെട്ട മനുഷ്യർ ദുരിതക്കയത്തിലാവുകയും ചെയ്‌തിട്ടും കടൽക്ഷോഭത്തെക്കുറിച്ചും അതിന്റെ അടിസ്ഥാന കാരണങ്ങളെക്കുറിച്ചും ശാസ്ത്രീയ പഠനം ഉണ്ടാവുന്നില്ല. മനുഷ്യരുടെ പ്രവൃത്തികൾ തന്നെയാണ് കടൽക്ഷോഭത്തിന്റെയും പ്രധാനകാരണം.

കടലിന്റെ ഭാരം കൂട്ടുന്ന ഖരദ്രവ മാലിന്യങ്ങൾ, കൊടുംചൂടിന്റെ അതിപ്രസരം എന്നിവയെല്ലാം കടലിനെ കലിപിടിപ്പിക്കുന്നു. ഇരകളാവുന്നതോ, നിരപരാധികളായ വലിയ ഒരുപറ്റം മനുഷ്യരും.

പ്രകൃതി സംരക്ഷണത്തിൽ ഉൾപ്പെടുന്നതാണ് കടലിന്റെ സംരക്ഷണമെന്ന തിരിച്ചറിവാണ് ആദ്യം ജനങ്ങൾക്ക് ഉണ്ടാകേണ്ടത്. ഒപ്പം കടൽക്ഷോഭം ചെറുത്ത് പാവപ്പെട്ട മനുഷ്യരുടെ ജീവിതം സംരക്ഷിക്കാൻ വേണ്ട ശാസ്‌ത്രീയ മാർഗങ്ങൾ കണ്ടെത്താനുള്ള നടപടി അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവണം.

കെ. നകുലരാജൻ

കിഴക്കേ കല്ലട

ആധാരം എഴുത്തും കിമ്പളവും

ആധാരം സ്വന്തമായി എഴുതാമെങ്കിലും അങ്ങനെ ആരെങ്കിലും ചെയ്താൽ ഒരു നൂറ് ഉടക്ക് പറഞ്ഞു പരമാവധി തടസന്യായങ്ങൾ നിരത്തി ദ്രോഹിക്കുകയാണ് മിക്ക ഉദ്യോഗസ്ഥരും. എഴുത്ത് ഫീസും മറ്റു ചെലവുകൾക്കും പുറമേ ഉദ്യോഗസ്ഥരുടെ കിമ്പളം എഴുത്തുകാർ തന്നെ ചോദിച്ചു വാങ്ങുന്നു. നൽകിയില്ലെങ്കിൽ ആധാരം എഴുതാൻ വന്ന കക്ഷിയുടെ കൈവശം എഴുതിയ ആധാരം രജിസ്ട്രാർക്ക് നേരിട്ട് നൽകാൻ കൊടുത്തുവിടുന്നു. അങ്ങനെ നൽകുമ്പോൾ അവർക്കറിയാം ഇതിൽ ഒന്നും കിട്ടാനില്ലെന്ന്. പരമാവധി ചവിട്ടിപ്പിടിച്ച് ഒരു നൂറ് ചോദ്യങ്ങളും ചോദിക്കും. (എല്ലാ ഉദ്യോഗസ്ഥരും ഇങ്ങനെ ഇല്ല)

കിമ്പളം നൽകുകയാണെങ്കിൽ എഴുത്തുകാർ തന്നെ ഓഫീസിൽ എത്തിക്കും. ഇതിന് ഒരു പരിഹാരമാർഗം ഉണ്ട്. സ്വന്തമായി എഴുതാൻ തയ്യാറുള്ളവരെ സഹായിക്കാൻ മോട്ടോർ വെഹിക്കിൾ ഓഫീസിലെ പോലെ സബ് രജിസ്ട്രാർ ഓഫീസിനോടനുബന്ധിച്ച് ഇ - സേവാ കേന്ദ്രം തുടങ്ങണം.

മണ്ണടി പുഷ്‌പാകരൻ

മുൻ കടമ്പനാട് ഗ്രാമപഞ്ചായത്ത് മെമ്പർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTERS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.