SignIn
Kerala Kaumudi Online
Saturday, 20 April 2024 9.46 AM IST

പാകിസ്ഥാനിലേക്ക് പോകുന്ന ശ്രീലങ്കൻ സംഘം കേരളത്തിൽ തങ്ങാൻ സാദ്ധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

boat

ആലപ്പുഴ: പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്ന ശ്രീലങ്കൻ സംഘം കേരളത്തെ ഒരു ഇടത്താവളമാക്കാൻ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കടൽമാർഗം കേരളത്തിലെത്തുന്ന 13 അംഗ സംഘം ആലപ്പുഴയിൽ തങ്ങാനാണ് സാദ്ധ്യതയെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ആലപ്പുഴയിൽ നിന്ന് കരമാർ‌ഗമോ കടൽമാർഗമോ കൊച്ചിയിലെത്തിയ ശേഷം അവിടെനിന്ന് പാകിസ്ഥാനിലേക്ക് കടക്കാനാണ് സംഘം പദ്ധതിയിടുന്നതെന്നാണ് പൊലീസിന് നൽകിയിരുക്കുന്ന ജാഗ്രതാ നിർദേശത്തിൽ പറയുന്നത്.

ഹോം സ്റ്റേ, റിസോർട്ട്, മറ്റു ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി സംശയാസ്പദമായിട്ടുള്ളവരുടെ യാത്രാ രേഖകൾ പരിശോധിക്കാനും കടലോര ജാഗ്രതാ സമിതി പ്രവർത്തകരെ വിവരം അറിയിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പൊലീസിനു നൽകിയ നിർദേശത്തിൽ പറയുന്നുണ്ട്. തമിഴ്‌നാട് സ്വദേശികൾ എന്ന വ്യാജേനയാണ് ഈ സംഘം കേരളത്തിൽ സഞ്ചരിക്കുക. അർത്തുങ്കൽ, തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധികൾ കേന്ദ്രീകരിച്ചാകും കൂടുതൽ അന്വേഷണം നടത്തേണ്ടതെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നുണ്ട്. എന്നാൽ ആലപ്പുഴയിൽ ഇത്തരത്തിൽ ആരുടേയും സാന്നിധ്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ആലപ്പുഴ വഴി കടന്നു പോകുന്നവരെ പരിശോധിക്കുക എന്ന പതിവ് നിർദേശം മാത്രമാണ് ജാഗ്രതാ നിർദേശത്തിൽ പറയുന്നതെന്നും ജില്ലാ പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PAKISTAN, SRILANKA, ALAPPUZHA, ILLEGAL TRAVELLERS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.