SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.16 PM IST

നാഗ്തീർത്ഥ് വാടി ഗ്രാമത്തിൽ സൗജന്യവൈഫൈ

free-wifi

മുംബയ്: മഹാരാഷ്ട്രയിലെ നാഗ്തീർത്ഥ് വാടി ഗ്രാമത്തിൽ ഇനി മുതൽ സൗജന്യമായി വൈഫൈ സംവിധാനം ലഭ്യമാകും. നാഗ്തീർത്ഥ് വാടിയെ മാതൃകാ ഗ്രാമമാക്കാനുള്ള 'സുന്ദർ മാസാ ഗാവ്'(എന്റെ സുന്ദരഗ്രാമം)പദ്ധതിയുടെ ഭാഗമായാണ് സൗജന്യ വൈഫൈ ഒരുക്കിയിരിക്കുന്നത്. അത്യാവശ്യമല്ലാത്ത സൈറ്റുകൾ സൗജന്യ സേവനത്തിൽ ലഭ്യമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റൽ ഇന്ത്യയെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ മനോജ് റാവത്ത് പറഞ്ഞു.

പരിമിതമായ ഇന്റര്‍നെറ്റ് ലഭ്യത മൂലം വിദൂരഗ്രാമത്തിലെ വിദ്യാര്‍ഥികളില്‍ പലര്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മുടങ്ങുന്ന പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും

ഇത് കൂടാതെ, പ്രഭാതത്തിൽ ആരാധനാലയങ്ങളിൽ നിന്നുള്ള പ്രാർത്ഥനകളും ഭക്തിഗാനങ്ങളും കേൾക്കാനായി 12 ഉച്ചഭാഷിണികൾ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരവും ഈ ഉച്ചഭാഷിണികളിലൂടെ വാർത്താപ്രക്ഷേപണവും ഉണ്ടാകും. സെപ്തംബർ 11-ഓടെ ഗ്രാമത്തിലെ എല്ലാ ഇടപാടുകളും പേപ്പർ രഹിതമാക്കാനുളള നടപടിയും ഗ്രാമപഞ്ചായത്ത് ആരംഭിച്ചു കഴിഞ്ഞു. ഗ്രാമത്തിലെ എല്ലാ വീടുകളിലും 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കാനുള്ള സംവിധാനവും ഗ്രാമപഞ്ചായത്ത് ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FREE WIFI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.