ലക്നൗ: ശ്രീരാമനില്ലാതെ അയോദ്ധ്യ ഇല്ലെന്നും രാമനുള്ള പ്രദേശത്താണ് അയോദ്ധ്യ എന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോദ്ധ്യയിൽ രാമായണ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമായണ കോൺക്ലേവിന്റെ തപാൽ കവർ രാഷ്ട്രപതി അനാവരണം ചെയ്തു.
"രാമനില്ലാതെ അയോദ്ധ്യ അയോദ്ധ്യയാവില്ല. എവിടെയാണോ രാമൻ, അയോദ്ധ്യ അവിടെയാണ്. ശ്രീരാമൻ ഈ നഗരത്തിലാണ് വസിക്കുന്നത്. അതുകൊണ്ട് ഇവിടം അയോദ്ധ്യയാണ്. ശ്രീരാമനോടും രാമകഥകളോടുമുള്ള ഭക്തിയും സ്നേഹവും കാരണമാകും എന്റെ കുടുംബം എനിക്ക് ഈ പേര് നൽകിയത്. അയോദ്ധ്യ എന്നാൽ ആർക്കും യുദ്ധം ചെയ്യാൻ സാധിക്കാത്തത് എന്നാണ് അർത്ഥമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |