കാഞ്ഞിരപ്പള്ളി: ദേശീയ ഭക്ഷ്യ ഭദ്രത നിയമ പ്രകാരമുള്ള താലൂക്കുതല വിജിലൻസ് കമ്മിറ്റി നിലവിൽ വന്നു.
കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് , അന്യായ വില, വില വിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ബിൽ നൽകാതെയുമുള്ള കച്ചവടം എന്നിവയ്ക്കെതിരെ ഈ കമ്മിറ്റിയിൽ പരാതി സമർപ്പിക്കാം. സബ് കളക്ടർ രാജീവ് കുമാർ ചൗധരിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ റ്റി.ജി.സത്യപാൽ, ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. ആർ.ഐശ്വര്യ, അസി. വിദ്യാഭ്യാസ ഓഫീസർ പി.എച്ച്.ഷൈലജ, ശിശുക്ഷേമ വകുപ്പ് സൂപ്പർവൈസർ പി.ബി.ഷീല, റേഷനിംഗ് ഇൻസ്പെക്ടർ സാവിയോ പി.ജോർജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |