ആലുവ: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയവരെയും സത്യസന്ധനായ ടാക്സി ഡ്രൈവറെയും കടുങ്ങല്ലൂർ സ്പോർട്സ് ക്ലബ്ബ് ആദരിച്ചു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
മെഡൽ നേടിയ എസ്.ഐ. ഉണ്ണിക്കൃഷ്ണപിള്ള, എക്സൈസ് പ്രിവന്റീവ് ഓഫീസർ അരുൺകുമാർ, കളഞ്ഞുകിട്ടിയ നവരത്നമോതിരം ഉടമക്ക് നൽകിയ ടാക്സി ഡ്രൈവർ മഹേഷ് കുമാർ എന്നിവരെയാണ് ആദരിച്ചത്.
ക്ലബ്ബ് പ്രസിഡന്റ് കെ.സി. വിനോദ്, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വി.എം. ശശി, അജിത് കുമാർ, പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി, ക്ലബ്ബ് ഭാരവാഹികളായ എസ്. സുനിൽകുമാർ, അനൂപ് എസ്. നായർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |