ഫോർട്ട് കൊച്ചി: കൊച്ചി പ്രദേശങ്ങളിൽ മാലിന്യപ്രശ്നം രൂക്ഷമായി. പൊതുസ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്നത് പതിവായി. മാലിന്യം നിക്ഷേപിക്കാൻ നഗരസഭ സംവിധാന ഒരുക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
ഹെൽത്ത് ഉദ്യോഗസ്ഥന്മാരും ഡിവിഷനിലെ കൗൺസിലർമാരും പ്രധാന പ്രദേശങ്ങൾ, ഇടവഴികൾ എന്നിവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ ഡബ്ബകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. കൃത്യസമയത്ത് മാലിന്യങ്ങൾ നീക്കം ചെയ്യുകയും വേണമെന്നാണ് ആവശ്യം. അണുവിമുക്തമരുന്നുകൾ തളിച്ച് അറവുശാലകൾ, ഹോട്ടലുകൾ,ഹോം സ്റ്റേ എന്നിവയുടെ മാലിന്യം കോർപ്പറേഷൻ നേരിട്ടെടുത്ത് കൊച്ചിയിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തയ്യാറാകണമെന്ന് സാമൂഹ്യ പ്രവർത്തകൻ കെ.എ. മുജീബ് റഹ്മാൻ അധികൃതരോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |