കൊച്ചി: ജില്ലയിലെ എട്ട് പഞ്ചായത്തുകൾ 100 ശതമാനം കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കി. മാറാടി, കീരമ്പാറ, മൂക്കന്നൂർ, പാലക്കുഴ, രാമമംഗലം, തിരുമാറാടി, വാളകം, വരപ്പെട്ടി പഞ്ചായത്തുകളിലാണ് 18 വയസിനു മുകളിൽ പ്രായമുള്ള അർഹരായ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയത്.
കൃത്യമായ ഏകോപനവും വാർഡ് തല പ്രവർത്തനങ്ങളും വഴിയുമാണ് വാക്സിനേഷൻ ക്രമീകരിക്കുന്നത്. അർഹരുടെ പട്ടിക തയ്യാറാക്കി ആശ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെ വാക്സിൻ ലഭ്യമാക്കി. 18 വയസിനു മുകളിലുള്ള 81ശതമാനം പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. ലഭ്യത അനുസരിച്ചു എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |