തിരുവനന്തപുരം:മുസ്ളിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വെഞ്ഞാറമൂട് എൻജിനിയറിംഗ് കോളേജ് കാമ്പസിൽ ആരംഭിക്കുന്ന പോളിടെക്നിക്ക് കോളേജിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.അസോസിയേഷൻ പ്രസിഡന്റ് നാസർ കടയറ അദ്ധ്യക്ഷത വഹിക്കും.സമ്മേളനത്തിൽ എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ,ഡി.കെ മുരളി എം.എൽ.എ,ഇ.എം.നജീബ്,അഡ്വ.എ അബ്ദുൾ ഖരീം എന്നിവർ സംസാരിക്കും. ദിവസം ഉച്ചയ്ക്ക് ചേരുന്ന കോൺവൊക്കേഷൻ ചടങ്ങിൽ കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.എ സഹദുള്ള എൻജിനീയറിംഗ് കോളേജിൽ നിന്ന് പാസായ വിദ്യാർത്ഥികൾക്കുള്ള ബിരുദവും സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |