പോത്തൻകോട്: പണിമൂല രാജി ഭവനിൽ ദമ്പതികളായ ജെ.ആർ. ജിനേഷ് ശേഖറിനും എസ്.എൽ. ശ്രീജിക്കും ഡോക്ടറേറ്റ്. കേരള സർവകലാശാലയിൽ നിന്ന് കോമേഴ്സിലാണ് ശ്രീജി ഡോക്ടറേറ്റ് നേടിയത്. ശാസ്തവട്ടം ഗാന്ധിസ്മാരകം ശ്രീനിലയത്തിൽ പരേതനായ ജി. ശ്രീകുമാറിന്റെയും എസ്. ലളിതാംബികയുടെയും മകളായ ശ്രീജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിലെ ഗവേഷകയാണ്.
എം.ജി സർവകലാശാലയിൽ നിന്ന് സംസ്കൃതം ഫിലോസഫിയിലാണ് ജെ.ആർ.ജിനേഷ് ശേഖർ ഡോക്ടറേറ്റ് നേടിയത്. പണിമൂല രാജി ഭവനിൽ ജി.ആർ.ജയശേഖരൻ നായരുടെയും എസ്. രാജേശ്വരിയുടെയും മകനായ ജിനേഷ് ഐ.എസ്.ആർ.ഒ കേന്ദ്രവിദ്യാലയത്തിൽ അദ്ധ്യാപകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |