കല്ലമ്പലം: പള്ളിക്കൽ കൃഷി ഭവന്റെ മട്ടുപ്പാവിലെ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്.ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പള്ളിക്കൽ കൃഷി ഭവന്റെയും നന്മ ജെ.എൽ.ജി ഗ്രൂപ്പിന്റെയും നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.200 ഗ്രാബാഗുകളിലായി വെണ്ട,തക്കാളി,വഴുതന,പയർ,പടവലം,പാവൽ എന്നിവയാണ് കൃഷി ചെയ്തത്.തൈകൾ,വിത്ത്, വളം മറ്റു സാങ്കേതിക സഹായം എന്നിവ കൃഷി ഭവനിൽ നിന്നും ലഭിച്ചു.വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന നിർവഹിച്ചു.കൃഷി ഓഫീസർ മണിവർണൻ,കൃഷി അസിസ്റ്റന്റുമാരായ രാജേഷ്,ജോയി,ഇക്കോ ഷോപ്പിന്റെ ചുമതലയുള്ള നസീല,വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ്. ബിജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |