അടൂർ: മഹാത്മ അയ്യങ്കാളിയുടെ 158-ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി പട്ടികജാതി മോർച്ച പള്ളിക്കൽ പഞ്ചായത്തെ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കൽ ഓലിക്കൽ കോളനിയിൽ പുഷ്പാർച്ചനയും അയ്യങ്കാളി അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം ബി.ജെ.പി അടൂർ മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം ഉദ്ഘാടനം ചെയ്തു . മണ്ഡലം വൈസ് പ്രസിഡന്റ് രവീന്ദ്രൻ മാങ്കൂട്ടം മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി മോർച്ച പഞ്ചായത്ത് പ്രസിഡന്റ് വിശ്വംഭരൻ, പഞ്ചായത്ത് അംഗം ശ്രീജ.എസ്, മോർച്ച മണ്ഡലം പ്രസിഡന്റ് സുഭാഷ് , ജനറൽ സെക്രട്ടറി രജനീഷ്, വിനോദ് ഭാസ്ക്കർ, പള്ളിക്കൽ പ്രസന്നകുമാർ, വിജയകുമാർ, രാധാകൃഷ്ണൻ, ദീലീപ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |