പാലോട് രവി
(തിരുവനന്തപുരം)
72 വയസ്. ശാസ്തമംഗലം കൊച്ചാർ റോഡ് ശ്രീഗംഗയിൽ താമസം. പാലോട് പനങ്ങോട് കൊച്ചുവേങ്കോട് താഴത്തുവീട്ടിൽ ഗംഗാധരൻപിള്ളയുടെയും സരസ്വതിഅമ്മയുടേയും മകൻ. എ.ഐ.സി.സി അംഗം, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമാണ്. പാർട്ടി കലാസാംസ്കാരികവിഭാഗം മുൻ അദ്ധ്യക്ഷൻ. 15 വർഷം എം.എൽ.എയും ഉമ്മൻചാണ്ടി സർക്കാരിൽ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു. ജയകുമാരിയാണ് ഭാര്യ. മക്കൾ: അരവിന്ദ് രവി, അഞ്ജന രവി. മരുമക്കൾ: നീതു രാമചന്ദ്രൻ, അരുൺ മഹാദേവൻ.
പി. രാജേന്ദ്രപ്രസാദ്
(കൊല്ലം)
75 വയസ്. മൈനാഗപ്പള്ളി മംഗലത്ത് വീട്ടിൽ പുരുഷോത്തമൻ - ജാനകി ദമ്പതികളുടെ മകൻ. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി. ഹൈസ്കൂൾ അദ്ധ്യാപകനായിരുന്നു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചു. മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
ജനശ്രീ മിഷൻ ജില്ലാ സെക്രട്ടറി. അദ്ധ്യാപികയായി വിരമിച്ച വസന്തകുമാരിയാണ് ഭാര്യ. ആയുർവേദ ഡോക്ടർ മേഘ പ്രസാദ് മകളാണ്.
പ്രൊഫ. സതീഷ്
കൊച്ചുപറമ്പിൽ
(പത്തനംതിട്ട)
61 വയസ്. തിരുവല്ലയ്ക്കടുത്ത് കടപ്ര കൊച്ചുപറമ്പിൽ വീട്ടിൽ പരേതനായ നാരായണപണിക്കരുടെയും ഒ.വി. ജാനകിഅമ്മയുടെയും മകൻ.
കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായിരുന്നു.
പന്ത്രണ്ട് വർഷക്കാലം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗമായിരുന്നു. പരുമല പമ്പ ദേവസ്വം ബോർഡ് കോളേജിലെ റിട്ട.അസോസിയേറ്റ് പ്രൊഫസർ. ഭാര്യ: ലീന . മക്കൾ: ഗോകുൽ സതീഷ്, രാഹുൽ സതീഷ്. സഹോദരൻ അഡ്വ. എൻ. ഷൈലാജ് കെ.പി.സി.സി സെക്രട്ടറിയാണ്.
അഡ്വ. ബി. ബാബു പ്രസാദ്
(ആലപ്പുഴ )
58 വയസ്. മുതുകളം മണി ഭവനത്തിൽ എസ്. ബാലകൃഷ്ണകുറുപ്പിന്റെയും ലതികാമ്മയുടെയും മകൻ.ആലപ്പുഴ കാർത്തികപ്പള്ളി മുതുകുളം സ്വദേശി. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി.
കെ.പി.സി.സി സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
2006 -11ൽ ഹരിപ്പാട്ടു നിന്നുള്ള എം.എൽ.എ. അവിവാഹിതൻ.
നാട്ടകം സുരേഷ്
(കോട്ടയം)
51 വയസ്. കിളിരൂർ വലിയ വീട്ടിൽ കെ.കെ.സദാശിവന്റെയും കൗസല്യയുടെയും മകൻ. പത്തു വർഷമായി കെ.പി.സി.സി സെക്രട്ടറി. 25-ാം വയസിൽ നാട്ടകം പഞ്ചായത്ത് പ്രസിഡന്റായി. മൂന്ന്ടേം പ്രസിഡന്റായിരുന്നു കോട്ടയം നഗരസഭ കൗൺസിലർ, ജില്ലാ പഞ്ചായത്തംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. ഭാര്യ: ഗംഗ (കോട്ടയം കാർഷിക വികസന ബാങ്ക് ജീവനക്കാരി) മക്കൾ: ലക്ഷ്മി ( എം.ബി.ബി.എസ് വിദ്യാർത്ഥിനി), ദേവ (പോളിടെക് നിക്ക് വിദ്യാർത്ഥി).
സി.പി. മാത്യു
(ഇടുക്കി)
69 വയസ്. തൊടുപുഴ തെക്കുംഭാഗം ചവിട്ടാനിയിൽ വീട്ടിൽ താമസം. പരേതരായ സി.എ. പൈലിയുടേയും ഏലിക്കുട്ടിയുടേയും മകൻ. നിലവിൽ കെ.പി.സി.സി അംഗം.
1978 മുതൽ നാല് വർഷം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു.
തുടർന്ന് നാല് വർഷം സംസ്ഥാന സെക്രട്ടറിയായി. ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ലാലിയ.
മുഹമ്മദ് ഷിയാസ്
(എറണാകുളം)
44 വയസ്. ആലുവ തായ്ക്കാട്ടുകര വാടപ്പിള്ളി കുടുംബാംഗം. പരേതനായ വി.എം. മരയ്ക്കാറിന്റെയും നബീനയുടേയും മകൻ.
നിലവിൽ ഡി.സി.സി വൈസ് പ്രസിഡന്റ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന ട്രഷറർ, എം.ജി സർവകലാശാല സെനറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഡോ. എബിത ഷിയാസ്. മക്കൾ: അയിഷ ദരിയ, ആമിന ദിയ, അയറ ഫാത്തിമ.
ജോസ് വള്ളൂർ
(തൃശൂർ)
55 വയസ്. അന്തിക്കാട് വള്ളൂർ സ്വദേശി. പരേതനായ സി.ഐ. ആന്റണിയുടേയും മറിയാമ്മയുടേയും മകൻ. നിലവിൽ കെ.പി.സി.സി സെക്രട്ടറി.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ഡി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, രാജീവ് ഗാന്ധി പഠനകേന്ദ്രം സ്ഥാപക ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഒല്ലൂരിൽ നിന്ന് മത്സരിച്ചു. ഭാര്യ: ബീന. മകൾ: ആൻ ജോസ്.
എ. തങ്കപ്പൻ
(പാലക്കാട് )
61 വയസ്. കുഴൽമന്ദം ചിതലി പുപ്പൂള്ളിക്കാട്, നന്ദനം വീട്ടിൽ താമസം. ആറുമുഖന്റെയുംകല്യാണിയുടെയും മകൻ. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി. ഡി.സി.സി സെക്രട്ടറിയായിരുന്നു. 1987ൽ മലമ്പുഴ നിയമസഭ മണ്ഡലത്തിൽ മത്സരിച്ചു. ഭാര്യ: മുതലമട ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക കെ.പ്രേമകുമാരി. മക്കൾ: പി.ടി. നന്ദന, പി.ടി. നയന (ഇരുവരും മെഡിക്കൽ വിദ്യാർത്ഥികൾ), പി.ടി. നന്ദഗോപൻ (ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി).
അഡ്വ.വി.എസ്.ജോയ്
(മലപ്പുറം)
36 വയസ്, നിലമ്പൂർ എരുമമുണ്ട വലിയ പാടത്ത് സേവ്യർ, മറിയാമ്മ ദമ്പതികളുടെ മകൻ. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കെ.പി.സി.സി കാമ്പയിൻ കമ്മിറ്റി കൺവീനർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
2016ൽ മലമ്പുഴ മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചു . ഭാര്യ: ഡോ. ലയ. മകൾ: ഇവ്ലിൻ എൽസ ജോയി.
കെ.പ്രവീൺകുമാർ
(കോഴിക്കോട്)
48 വയസ്. കൊയിലാണ്ടി കീഴരിയൂർ സ്വദേശി. സി.കേശവൻ നായരുടേയും ശാന്തകുമാരി അമ്മയുടേയും മകൻ. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി. കെ.പി.സി.സി സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ:ബിജിലി (അദ്ധ്യാപിക, തിരുവങ്ങൂർ ഹൈസ്കൂൾ ) മകൻ: ദേവദത്തൻ (വിദ്യാർത്ഥി).
എൻ.ഡി. അപ്പച്ചൻ
(വയനാട് )
72 വയസ്. പരേതരായ എൻ.ഡി ദേവസ്യയുടെയും അന്നമ്മയുടെയും മകൻ. 2001-06ൽ ബത്തേരി എം.എൽ.എ.1991ൽ ഡി.സിസി പ്രസിഡന്റായിരുന്നു. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ്, വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ യു.ഡി.എഫ് ചെയർമാൻ, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: ട്രീസ. മക്കൾ: ബിജു, ഷിജു, റിജു. മരുമക്കൾ: ബിന്ദു, സ്മിത, ജെയ്സി.
അഡ്വ. മാർട്ടിൻ ജോർജ്
(കണ്ണൂർ )
57 വയസ്. കണ്ണൂർ ചെട്ടിപ്പീടികയിലാണ് താമസം. പരേതരായ ജോർജ്, മേരി ദമ്പതികളുടെ മകൻ. കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. ഡി.സി.സി ജനറൽ സെക്രട്ടറി, കെ.എസ്.യു ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. ജാൻസി അലക്സാണ് ഭാര്യ. ജീവൻ മാർട്ടിൻ ജോർജാണ് മകൻ.
പി.കെ. ഫൈസൽ
(കാസർകോട് )
48 വയസ്. പടന്ന എടച്ചാക്കൈ കൊക്കാക്കടവ് സ്വദേശി. പരേതനായ ടി.കെ.സി മുഹമ്മദ് കുഞ്ഞി ഹാജി, പി.കെ ഖദീജ ഹജ്ജുമ്മ ദമ്പതികളുടെ മകൻ. കെ.പി.സി.സി നിർവാഹക സമിതി അംഗവും, ഡി.സി.സി ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്നു.
രണ്ടുതവണ പടന്ന പഞ്ചായത്തംഗമായിരുന്നു. കെ. വഹീദയാണ് ഭാര്യ. മുഹമ്മദ് ഫർഹബ്, ഫാമിദ ഫൈസൽ എന്നിവർ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |