ദുബായ് : ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളിൽ ഏതെങ്കിലുമൊന്നിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഇന്ന് മുതൽ വീണ്ടും സന്ദർശകവിസ നൽകി തുടങ്ങുമെന്ന് യു.എ.ഇ അറിയിച്ചു. എല്ലാ രാജ്യക്കാർക്കും സന്ദർശക വിസയ്ക്ക് അപേക്ഷിക്കാം. കൊവിഷീൽഡിന്റെ രണ്ട് ഡോസും സ്വീകരിച്ച ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ യു.എ.ഇലേക്ക് പോകാനാകും. പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണം. കൂടാതെ ഐ.സി.എ ആപ്പിലോ അൽ ഹൊസൈൻ ആപ്പിലോ രജിസ്റ്റർ ചെയ്യുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |