പത്തനംതിട്ട : കനത്ത മഴയെ തുടർന്ന് ടി.കെ റോഡിലെ ഇലന്തൂർ ശാലേം മാർത്തോമ പള്ളിയുടെ മതിൽ ഇടിഞ്ഞു വീണു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ലോക്ക് ഡൗൺ ആയതിനാൽ റോഡിൽ വാഹനത്തിരക്ക് ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. ടി.കെ റോഡിൽ ഇൗ ഭാഗത്ത് ഒാടയില്ലാത്തതിനാൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. വാഹനങ്ങൾ തെന്നിമാറുന്നതും നടന്നുപോകുന്നവർ വഴുതി വീഴുന്നതും പതിവാണ്. ഇൗ ഭാഗത്ത് കൂടുതൽ അപകടങ്ങൾ ഉണ്ടാകാതെ ഒാട നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |