തിരുവനന്തപുരം: പ്രതിമാസ ഇടപാടുകളുടെ വിവരം ജി.എസ്.ടി.ആർ മൂന്ന് -ബി യിൽ സമർപ്പിക്കുന്നതിനുള്ള പുതിയ സംവിധാനം സെപ്തംബർ ഒന്ന് മുതൽ നടപ്പിൽ വരും
ഓരോ മാസവും ഇരുപതാം തിയതിക്കകം സമർപ്പിക്കേണ്ട നികുതി സമർപ്പണ ഫോമായ ജി.എസ്.ടി.ആർ മൂന്ന്- ബി രണ്ട് മാസം തുടർച്ചയായി സമർപ്പിച്ചില്ലെങ്കിൽ ജി.എസ്.ടി.ആർ ഒന്ന് സമർപ്പിക്കാനാവില്ല .റിട്ടേൺ സമർപ്പിക്കൽ കൃത്യമായി നടത്തുകയും നികുതിയൊടുക്കുന്നത് വൈകിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെയാണ്ചട്ടങ്ങൾ കടുപ്പിച്ചത്. തുടർച്ചയായി രണ്ട് മാസം ജി.എസ്.ടി.ആർ മൂന്ന് -ബി സമർപ്പിക്കാത്തവർക്ക് ഇ-വേ ബില്ലുകൾ അപ് ലോഡ് ചെയ്യാൻ കഴിയാത്ത സംവിധാനം ആഗസ്റ്റിൽ കൊണ്ടുവന്നിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |