SignIn
Kerala Kaumudi Online
Saturday, 20 April 2024 4.14 AM IST

പ്ലസ് വൺ പടികയറാൻ അഗ്നിപരീക്ഷ !

plus-one

 അപേക്ഷകരുടെ എണ്ണം 31,000 കടന്നു

കൊല്ലം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് അഞ്ച് ദിവസം പിന്നിടുമ്പോഴേക്കും ജില്ലയിൽ അപേക്ഷകരുടെ എണ്ണം ആകെയുള്ള സീറ്റുകളെക്കാൾ അയ്യായിരം കടന്നു. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 31,949 പേരാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജില്ലയിൽ ആകെയുള്ളത് 26,622 സീറ്റുകൾ മാത്രം. ഇതിൽ 17,905 സീറ്റുകളാണ് മെരിറ്റ് വിഭാഗത്തിലുള്ളത്.

ജില്ലയിലെ പത്താം ക്ളാസ് വിജയം പരിഗണിക്കുമ്പോൾ അവസാന തീയതിയായ സെപ്തംബർ മൂന്നിനകം പ്ളസ് വണ്ണിലേക്ക് 34,000 ഓളം വിദ്യാർത്ഥികളുടെ അപേക്ഷ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിൽ ഐ.ടി.ഐ, പോളിടെക്നിക്ക് അടക്കമുള്ള ടെക്നിക്കൽ കോഴ്സുകളിലേക്ക് വഴിമാറിപ്പോകുന്നവരും ഉണ്ടാകും. സർക്കാർ - സ്വകാര്യ മേഖലകളിലായി ജില്ലയിൽ രണ്ടായിരത്തോളം സീറ്റുകളാണ് ഈ വിഭാഗത്തിലുള്ളത്.

അപേക്ഷകരുടെ എണ്ണം ഇനിയും ഉയരുമെന്നിരിക്കെ വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയങ്ങൾ കിട്ടില്ലെന്ന് മാത്രമല്ല മിടുക്കരായവർക്ക് മറ്റ് കോഴ്‌സുകൾ സ്വീകരിക്കേണ്ട സാഹചര്യവുമുണ്ടാകും. ആദ്യ അലോട്ട്മെന്റിൽ പുറത്താക്കപ്പെടുന്നവർ മാനേജ്മെന്റ് സീറ്റിനായി പിടിവലിയാകുന്നത് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ഗുണകരമാകും. അതേസമയം, കൊവിഡ് സാഹചര്യത്തിൽ അടച്ചുപൂട്ടിയ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ലഭിച്ചാൽ കുറച്ച് വിദ്യാർത്ഥികൾക്കുകൂടി പ്ളസ് വൺ പഠനത്തിന് അവസരമുണ്ടാകും.

എ പ്ളസുകാർക്കും രക്ഷയില്ല

ജില്ലയിൽ 9,701 പേരാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ചത്. ഇവരിൽ ഭൂരിഭാഗം പേർക്കും സയൻസാണ് ഇഷ്ടവിഷയമെങ്കിലും സീറ്റുകളുടെ എണ്ണത്തിലെ കുറവ് തിരിച്ചടിയാകും. ജില്ലയിൽ സയൻസിന് മെരിറ്റ് വിഭാഗത്തിൽ 9,647 സീറ്റുകൾ മാത്രമാണുള്ളത്.

നോൺ മെരിറ്റ് വിഭാഗത്തിലെ സീറ്റുകൾ ഇവർക്ക് ലഭിക്കാമെങ്കിലും ചില സ്വകാര്യ സ്കൂളുകൾ അതിന് തയ്യാറാകാൻ സാദ്ധ്യത കുറവാണ്. സാമുദായിക, മാനേജ്‌മെന്റ് വിഭാഗത്തിലുള്ള അത്തരം സീറ്റുകൾ തങ്ങളുടെ ഇഷ്ടക്കാർക്ക് നൽകാനായിരിക്കും സ്വകാര്യ സ്കൂളുകൾ മുൻകൈയെടുക്കുക.

പ്ലസ് വൺ സീറ്റുകളുടെ എണ്ണം (മെരിറ്റ് വിഭാഗത്തിലുള്ള എണ്ണം ബ്രാക്കറ്റിൽ)

ആകെ: 26,622 (17,905)

സയൻസ്: 15,136 (9,647)

കൊമേഴ്‌സ്: 6,836 (4,872)

ഹ്യുമാനിറ്റീസ്: 4,650 (3,386)

അപേക്ഷകൾ ഇന്നലെ വരെ

ആകെ: 31,949

ഓൺലൈൻ സ്ഥിരീകരണം ലഭിച്ചത്: 30,579

വിവിധ വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർ

എസ്.എസ്.എൽ.സി: 27,622

സി.ബി.എസ്.സി: 2,051

ഐ.സി.എസ്.സി: 537

മറ്റുള്ളവ: 140

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, PLUS ONE ADMISSION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.