ആലപ്പുഴ: വാട്ട്സ് ആപ് കൂട്ടായ്മയിലൂടെ പ്രണയിച്ച് നാടുവിട്ട സഹപാഠികളായ വീട്ടമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കാപ്പിൽ മേക്ക് സ്വദേശിനി രമ്യ(28), കാപ്പിൽമേക്ക് വന്ദനത്തിൽ വികാസ് (28) എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. രമ്യയും വികാസും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ വാട്ട്സ് ആപ് ഗ്രൂപ്പ് വഴി ഇരുവരും പരിചയം പുതുക്കുകയും പ്രണയത്തിലായെന്നും പൊലീസ് പറഞ്ഞു. പത്ത് ദിവസം മുമ്പ് ഒളിച്ചോടിയ ഇരുവരും എറണാകുളത്ത് ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് പിടിയിലായത്. ഗൾഫിലായിരുന്ന രമ്യയുടെ ഭർത്താവ് നാട്ടിലെത്തിയശേഷമായിരുന്നു ഒളിച്ചോട്ടം. വീട്ടമ്മയുടെ ബന്ധുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |