കോട്ടയം: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ മധ്യവയസ്കനിൽ നിന്ന് കള്ളത്തോക്ക് കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം കോരുത്തോട് ഇളംപുരയിടത്തിൽ സുരേഷിനെയാണ് (46) സി.ഐ.ഷൈൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നാറിൽ നിന്ന് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൊലക്കേസ് പ്രതിയുടെ പക്കൽ തോക്ക് ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വീട്ടിൽ നിന്ന് നിറതോക്ക് കണ്ടെത്തുകയും ചെയ്തു. പരിശോധനയ്ക്കിടെ സുരേഷ് വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. ജൂലായ് ഒന്നിനായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. സജിമോന്റെ നേതൃത്വത്തിൽ കാടിനുള്ളിലും ബന്ധുവീടുകളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസം പ്രതി മൂന്നാറിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |