SignIn
Kerala Kaumudi Online
Saturday, 20 April 2024 4.00 AM IST

വിരമിച്ച പൊലീസുകാർ നീതികേടിന്റെ ഇരകൾ

police-commissionerate

സൈ​ന്യ​ത്തി​ൽ​ ​നി​ന്ന്​ ​വി​ര​മി​ച്ചു​ ​വ​രു​ന്ന​വ​രെ,​ ​അ​വ​ർ​ ​അ​ർ​ഹി​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​ത​ന്നെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പു​നഃ​ര​ധി​വ​സി​പ്പി​ക്കു​ന്നു​ണ്ട് .​ ​ഇ​തി​നെ​ല്ലാം​ ​അ​വ​ർ​ ​തീ​ർ​ത്തും​ ​അ​ർ​ഹ​രു​മാ​ണ്.​ ​എ​ന്നാ​ൽ​ ​ഈ​ ​നാ​ടി​നു​വേ​ണ്ടി​ ​യാ​തൊ​രു​ ​സ​മ​യ​പ​രി​ധി​യു​മി​ല്ലാ​തെ​ ​അ​ഹോ​രാ​ത്രം​ ​വി​യ​ർ​പ്പൊ​ഴു​ക്കി​ ​ജോ​ലി​ചെ​യ്ത​ ​ശേ​ഷം​ ​വി​ര​മി​ച്ച​ ​ഇ​വി​ട​ത്തെ​ ​സാ​ധാ​ര​ണ​ ​പൊ​ലീ​സു​കാ​രെ​ ​മാ​ത്രം​ ​എ​ന്തു​കൊ​ണ്ടോ​ ​സ​ർ​ക്കാ​ർ​ ​മ​റ​ന്നു​പോ​കു​ന്നു.​ ​അ​വ​രെ​ ​പ​ല​വി​ധ​ത്തി​ലും​ ​അ​വ​ഗ​ണി​ച്ച് ​വേ​ദ​നി​പ്പി​ക്കു​ന്നു​ .
2011​ൽ​ ​പൊ​ലീ​സ് ​സേ​ന​യു​ടെ​ ​ജോ​ലി​ ​സ​മ​യം​ ​എ​ട്ട് ​മ​ണി​ക്കൂ​ർ​ ​എ​ന്ന് ​ത​ത്വ​ത്തി​ൽ​ ​അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ ​മു​ൻ​പു​വ​രെ​ ​ജ​ന​സം​ഖ്യ​ക്കു​ ​ആ​നു​പാ​തി​ക​മാ​യി​ ​സേ​ന​യു​ടെ​ ​സം​ഖ്യാ​ബ​ലം​ ​വ​ർ​ദ്ധി​പ്പി​ക്കാ​തി​രു​ന്ന​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ​ല്ലാം​ ​ത​ന്നെ​ ​പൊ​ലീ​സു​കാ​രു​ടെ​ ​ജോ​ലി​സ​മ​യ​ത്തി​ൽ​ ​യാ​തൊ​രു​സ​മ​യ​ ​പ​രി​ധി​യും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​ജോ​ലി​ ​സ​മ​യ​ത്ത് ​കൃ​ത്യ​ത​യി​ല്ലാ​ത്ത​ ​ഭ​ക്ഷ​ണ​രീ​തി​യും​ ​മ​തി​യാ​യ​ ​വി​ശ്ര​മം​ ​ല​ഭി​ക്കാ​ത്ത​തും​ ​കാ​ര​ണം​ ​സ​ർ​വീ​സി​ൽ​ ​നി​ന്നും​ ​വി​ര​മി​ച്ചു​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഭൂ​രി​പ​ക്ഷം​പേ​രും​ ​രോ​ഗി​ക​ളാ​യി.​ ​ഈ​ ​ദു​ര​വ​സ്ഥ​യി​ൽ​ ​അ​ത്ത​ര​ക്കാ​ർ​ക്കു​ ​ആ​ശ്വാ​സം​ ​പ​ക​രാ​ൻ​ ​അ​ധി​കാ​ര​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ഇ​രി​ക്കു​ന്ന​വ​രാ​രും​ ​മി​ന​ക്കെ​ടു​ന്നി​ല്ലെ​ന്നു​ ​മാ​ത്ര​മ​ല്ല​ ​ഈ​ ​വ​യോ​ധി​ക​ർ​ക്ക് ​അ​വ​കാ​ശ​പ്പെ​ട്ട​ ​പ​ല​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ക​വ​ർ​ന്നെ​ടു​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​അ​വ​രെ​ ​മാ​ന​സി​ക​മാ​യി​ ​പീ​ഡി​പ്പി​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക​ൾ​ ​നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.
വി​ര​മി​ച്ച​വ​ർ​ക്കു​ ​അ​വ​കാ​ശ​പ്പെ​ട്ട​ ​ചി​ല​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​ത​ട​യ​പ്പെ​ട്ട​പ്പോ​ൾ​ ​അ​തി​നെ​തി​രെ​ ​ക​ഴി​ഞ്ഞ​ ​പ​ത്തു​വ​ർ​ഷം​ ​സ​ർ​ക്കാ​രു​മാ​യി​ ​ഈ​ ​വ​യോ​ധി​ക​ർ​ക്കു​ ​നി​യ​മ​പോ​രാ​ട്ടം​ ​ത​ന്നെ​ ​ന​ട​ത്തേ​ണ്ടി​വ​ന്നു.​ ​അ​തി​ൽ​ ​നേ​ടി​യ​ ​അ​നു​കൂ​ല​ ​കോ​ട​തി​ ​വി​ധി​ക​ളെ​ ​പോ​ലും​ ​മ​റി​ക​ട​ന്ന് ​ആ​നു​കൂ​ല്യം​ ​അ​ന​ർ​ഹ​രാ​യ​ ​മ​റ്റു​ചി​ല​ർ​ക്ക് ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​അ​നു​വ​ദി​ച്ചു​ ​കൊ​ടു​ത്ത​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക്കു​ ​മു​ൻ​പി​ൽ​ ​ഇ​വ​ർ​ക്ക് ​നി​സ​ഹാ​യ​ത​യോ​ടെ​ ​നോ​ക്കി​നി​ൽ​ക്കാ​നേ​ ​ക​ഴി​ഞ്ഞു​ള്ളൂ​.​ ​വി​ര​മി​ച്ച​ ​പൊ​ലീ​സ് ​സേ​നാം​ഗ​ങ്ങ​ളു​ടെ​യും​ ​അ​വ​രു​ടെ​ ​ആ​ശ്രി​ത​രു​ടെ​യും​ ​ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വും​ ​സാ​മ്പ​ത്തി​ക​ ​സു​ര​ക്ഷ​യും​ ​ഉ​റ​പ്പു​ ​വ​രു​ത്ത​ണ​മെ​ന്നു​ ​പൊ​ലീ​സ് ​ആ​ക്ടി​ ​(104​എ​ ​)​ൽ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​നി​യ​മം​ ​പോ​ലും​ ​നി​ല​വി​ലു​ണ്ടെ​ങ്കി​ലും​ ​അ​തു​പോ​ലും​ ​അ​വ​ഗ​ണി​ക്കു​ന്ന​ ​സ​മീ​പ​ന​മാ​ണ് ​വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ടു​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​ ​ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​സ​ർ​ക്കാ​രി​ന്റെ​ ​ഇ​ത്ത​രം​ ​നി​ല​പാ​ടു​ക​ൾ​കൊ​ണ്ട് ​നി​സ​ഹാ​യ​രാ​യ​ ​പൊ​ലീ​സ് ​പെ​ൻ​ഷ​ൻ​കാ​ർ​ ​സ​ർ​വീ​സി​ൽ​ ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​ന്ന​തി​നേ​ക്കാ​ളേ​റെ​ ​ക​ടു​ത്ത​ ​മാ​ന​സി​ക​ ​പീ​ഡ​നം​ ​ഇ​പ്പോ​ൾ​ ​അ​നു​ഭ​വി​ക്കു​ക​യാ​ണ്.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​വ​രു​ടെ​ ​അ​വ​സ്ഥ​ ​മ​ന​സി​ലാ​ക്കി​ ​അ​നു​ഭാ​വ​പൂ​ർ​വ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​കൈ​ക്കൊ​ള്ളാ​ൻ​ ​ത​യാ​റാ​ക​ണം.

ഊ​രൂ​ട്ട​മ്പ​ലം​ ​പ്ര​ഭാ​ക​രൻ
കേ​ര​ള​ ​പൊ​ലീ​സ് ​പെ​ൻ​ഷ​ണേ​ഴ്‌​സ് ​അ​സോ​സി​യേ​ഷൻ
തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്
ഫോ​ൺ​ ​:​ 8590873813

അ​ലം​ഭാ​വം​ ​അ​പ​ക​ടം

കേ​ര​ളം​ ​കൊ​വി​ഡ് ​ മൂ​ന്നാം​ത​രം​ഗ​ ​ഭീ​ഷ​ണി​യു​ടെ​ ​മു​ൾ​മു​ന​യി​ലാ​യി​രി​ക്കു​ക​യാ​ണ്.​ ​ഓ​ണ​ക്കാ​ല​ത്തെ​ ​ഇ​ള​വു​ക​ൾ​ ​മാ​ത്ര​മ​ല്ല,​ ​വാ​ക്സി​ൻ​ ​ര​ണ്ട് ​ഡോ​സും​ ​സ്വീ​ക​രി​ച്ച​വ​രു​ടെ​ ​അ​മി​ത​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​പ​ല​പ്പോ​ഴും​ ​രോ​ഗ​വ്യാ​പ​ന​ത്തി​ന് ​ഇ​ട​യാ​ക്കു​ന്നു​ണ്ടോ​ ​എ​ന്ന് ​സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.​ ​ഇ​വ​ർ​ ​സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ​ ​വീ​ഴ്‌​ച​ ​വ​രു​ത്തു​ന്ന​താ​യി​ ​കാ​ണു​ന്നു​ണ്ട്.​ ​ഇ​ത്ത​ര​ക്കാ​ർ​ ​സ​മൂ​ഹ​ത്തോ​ട് ​ക​ടു​ത്ത​ ​ദ്റോ​ഹ​മാ​ണ് ​ചെ​യ്യു​ന്ന​തെ​ന്ന​ ​കാ​ര്യം​ ​വി​സ്മ​രി​ക്ക​രു​ത്.
വീ​ട്ടി​ലോ​ ​ഓ​ഫീ​സി​ലോ​ ​ഒ​രാ​ൾ​ക്ക് ​രോ​ഗം​ ​വ​ന്നാ​ൽ​ ​എ​ല്ലാ​വ​രി​ലേ​ക്കും​ ​രോ​ഗം​ ​പ​ക​രു​ന്ന​ ​സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന​ ​മു​ന്ന​റി​യി​പ്പ് ​ വി​ദ​ഗ്ദ്ധ​രി​ൽ​ ​നി​ന്ന് ​ല​ഭി​ച്ചു​ക​ഴി​ഞ്ഞു.​ ​ഈ​ ​അ​പ​ക​ട​ക​ര​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​എ​ല്ലാ​വ​രും​ ​സ്വ​യം ​നി​യ​ന്ത്ര​ണ​ത്തി​ന് ​ത​യ്യാ​റാ​യേ​ ​മ​തി​യാ​കൂ. ജ​ന​ത്തി​ന്റെ​ ​ അ​ലം​ഭാ​വം​ ​കാ​ര​ണം​ ​ഒ​ന്നേ​മു​ക്കാ​ൽ​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​കൊ​വി​ഡ് ​പോ​രാ​ട്ട​ത്തി​ൽ​ ​മു​ൻ​നി​ര​യി​ലു​ള്ള​ ​ആ​രോ​ഗ്യ,​ പൊ​ലീ​സ്,​ ത​ദ്ദേ​ശ​ ​സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം​ ​നി​രാ​ശ​യി​ലാ​ണ്.​ ​ഈ​ ​നി​ല​ ​തു​ട​ർ​ന്നാ​ൽ​ ​പ​രാ​ജ​യ​മാ​യി​രി​ക്കും​ ​ഫ​ലം.​ ​അ​തി​നാ​ൽ​ ​അ​തീ​വ​ ജാ​ഗ്ര​ത​യോ​ടെ​ ​ വേ​ണം​ ​ഇ​നി​യു​ള്ള​ ​ചു​വ​ടു​ക​ൾ.


പ്ര​മോ​ദ് ​ശ്രീ​നി​വാ​സൻ
ഇ​രി​ങ്ങാ​ല​ക്കുട

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETERS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.