SignIn
Kerala Kaumudi Online
Saturday, 20 April 2024 3.01 AM IST

കൊവിഡ്, പ്രതിരോധ പ്രവർത്തനങ്ങളും നിർദ്ദേശങ്ങളും പാളുന്നു

v

പത്ത് ദിവസത്തിനുള്ളിൽ 30,000 ത്തോളം പേർക്ക് കൊവിഡ്

തൃശൂർ: പ്രതിരോധ പ്രവർത്തനങ്ങളും നിർദ്ദേശങ്ങളും പാളുന്നു, ജില്ലയിൽ കൊവിഡ് വ്യാപനം ഭയാനകമായ സ്ഥിതിയിൽ. പത്ത് ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് മുപ്പതിനായിരത്തോളം പേർക്ക്. 200 ഓളം പേർക്ക് ജീവനും നഷ്ടപ്പെട്ടു. ഇതിൽ ആറു ദിവസവും മുവ്വായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. വരും ദിവസങ്ങളിൽ ഇനിയും വർദ്ധിക്കുമെന്നാണ് കരുതുന്നത്. ഇന്നലെ ഞായറാഴ്ച്ചയായതിനാൽ ടെസ്റ്റ് കുറവായിരുന്നു. അതിനാൽ ഇന്ന് രോഗികളുടെ എണ്ണം കുറഞ്ഞേക്കാമെങ്കിലും രോഗമശമനമായിരിക്കില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇതുവരെ ഈ മാസം 76,427 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വീടുകളിൽ തന്നെയാണ് കഴിയുന്നത്. എന്നാൽ അവർ ആവശ്യമായ മുൻകരുതലുകൾ ഇല്ലാതെ കഴിയുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് ഒരാൾക്ക് രോഗം വന്നാൽ വീട്ടിലെ മറ്റുള്ളവരും പോസിറ്റീവാകുന്ന സ്ഥിതിയാണുള്ളത്. മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് പുറമേ ജില്ലയിൽ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും വിവിധ ഡൊമിസിലറി കെയർ സെന്ററുകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടങ്ങളിൽ എല്ലാം എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്.

ക്വാറന്റൈൻ പാലിക്കുന്നില്ല

കൊവിഡ് ബാധിച്ചവരുമായി നേരിട്ട് സമ്പർക്കമുള്ളവർ പോലും ക്വാറന്റൈനിൽ ഇരിക്കുന്നില്ലെന്ന പരാതികൾ ഏറെയാണ്. ഇത് നിരീക്ഷിക്കാൻ പൊലീസോ ആരോഗ്യ വകുപ്പ് അധികൃതരോ ഇല്ലാത്തത് രോഗവ്യാപനം ഏറാനിടയാക്കുന്നു. കൊവിഡ് ബാധിച്ചവർ മുറിക്കുള്ളിൽ ഇരിക്കണമെന്ന നിർദ്ദേശം പോലും പലയിടത്തും പാലിക്കപ്പെടുന്നില്ല. വാർഡ് തലങ്ങളിൽ ഇത്തരക്കാരെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ ആർ.ആർ.ടിമാരും സജീവമല്ല.

ഇന്ന് മുതൽ രാത്രി പിടിക്കും

ഇന്ന് മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയതോടെ പൊലീസ് എയ്ഡ് പോസ്റ്റുകൾ വീണ്ടും സ്ഥാപിച്ചു. രാത്രി പത്ത് മുതൽ രാവിലെ ആറു വരെ അത്യാവശ്യയാത്രക്കാരെ മാത്രമെ അനുവദിക്കു. നഗരത്തിൽ ലോക്ക്‌ ഡൗൺ സമയത്ത് സ്ഥാപിച്ചിരുന്ന എയ്ഡ് പോസ്റ്റുകളിൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

ട്രിപ്പിൾ ലംഘിച്ചവരെ ലോക്കിട്ട് പൊലീസ്

ഇന്നലെ ട്രിപ്പിൾ ലോക്ക് ലംഘിച്ച് പുറത്ത് കടന്ന നിരവധി പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കർശന നിയന്ത്രണമായിരുന്നു ഏർപ്പെടുത്തിയിരുന്നത്. കൃത്യമായി കാരണങ്ങളില്ലാതെ യാത്ര ചെയ്തവരെ ഫൈനടപ്പിച്ചു. സിറ്റി പൊലീസും റൂറൽ പൊലീസും പട്രോളിംഗ് ശക്തമാക്കിയിരുന്നു.

ജില്ലയിൽ പത്ത് ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചവർ - 29,600

ഈ മാസം ഇതുവരെ രോഗം സ്ഥിരീകരിച്ചവർ - 76,427


ആഗസ്റ്റ് 20 - 2795

21- 2027
22- 1007
23- 1828
24- 3046
25- 3865
26- 3157
27- 3953
28- 3957
29- 3965

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.