SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.20 PM IST

വിവരമറിഞ്ഞ് പൊലീസ് റെയിഡിനെത്തിയപ്പോൾ വീട്ടിലുള്ളവർ ചാക്ക് കണക്കിന് നോട്ടുകൾ കത്തിക്കുന്ന തിരക്കിൽ, ദുരൂഹത തുടരുന്നു

fake-notes-

കഴക്കൂട്ടം: അണ്ടൂർക്കോണത്തെ വാടക വീട്ടിൽ നിന്ന് വൻതോതിൽ സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകൾ പിടികൂടി. നോട്ട് ഇരട്ടിപ്പിലൂടെ തട്ടിപ്പ് നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ റെയിഡിലാണ് ചിത്രീകരണത്തിന് പയോഗിക്കുന്ന നോട്ടുകളും ഇവ നിർമ്മിക്കുന്ന ഉപകരണങ്ങളും പിടികൂടിയത്.

സംഭവത്തിൽ തമിഴ്നാട് സ്വദേശി സുന്ദർരാജ്, പേരൂർക്കട അമ്പലമുക്ക് സ്വദേശി സുജിത്ത് കുമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവ വ്യാജനോട്ടുകളല്ലെന്നും സിനിമാ ചിത്രീകരണത്തിനായി അച്ചടിച്ചതാണെന്നുമാണ് പിടിയിലായവർ പറയുന്നത്. അച്ചടിച്ച വ്യാജനോട്ടിലും ഷൂട്ടിംഗിനുവേണ്ടിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പൊലീസ് എത്തുന്നതറിഞ്ഞ് നോട്ടുകൾ കത്തിച്ചതായും വീടിന് പുറത്ത് കളഞ്ഞാതും കണ്ടെത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, FAKE NOTES, POLICE, RAID, TVPM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.