തൃശൂർ:പാലപ്പിളളിയിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളികൾക്ക് നേരെ കാട്ടാന ആക്രമണം. കാട്ടാനയുടെ ചവിട്ടേറ്റ് രണ്ട് തൊഴിലാളികൾ മരിച്ചു. ഹാരിസൺസ് മലയാളം കണ്ടായി എസ്റ്റേറ്റിലെ ജീവനക്കാരായ സൈനുദ്ദീൻ(50), പീതാംബരൻ(56) എന്നിവരാണ് മരിച്ചത്.
പാലപ്പിളളിയിൽ കുണ്ടായിയിലും എലിക്കോടുമാണ് കാട്ടാന ആക്രമണങ്ങൾ ഉണ്ടായത്. ചിമ്മിനി വന്യജീവി സങ്കേതത്തോട് ചേർന്ന ഭാഗത്തുവച്ചാണ് ഇവരെ കാട്ടാന ആക്രമിച്ചത്. സംഭവത്തിൽ പ്രദേശവാസികൾ വലിയ പ്രതിഷേധമാണ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |