SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.36 PM IST

തൃക്കാക്കര പണക്കിഴി വിവാദം:  നടപടി കടുപ്പിച്ച് വിജിലൻസ്,  പരിശോധനയ്ക്ക്  പിന്നാലെ   ചെയർപേഴ്സന്റെ ഓഫീസ് സീൽ ചെയ്തു

ajitha-thankappan

കൊച്ചി: തൃക്കാക്കര പണക്കിഴി വിവാദത്തിൽ നഗരസഭാ ചെയ‌ർപേഴ്സന്റെ ഓഫീസ് വിജിലൻസിന്റെ ആവശ്യപ്രകാരം സീൽ ചെയ്തു. നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പന്റെ ഓഫീസ് ആണ് നഗരസഭാ സെക്രട്ടറി സീൽ ചെയ്തത്. നേരത്തെ കണ്ടെത്തിയ വീഡിയോ ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടി.

കഴിഞ്ഞ വ്യാഴാഴ്ച നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പന്റെ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തുകയും പണക്കിഴി അടങ്ങുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. നഗരസഭാ കൗൺസിലര്‍മാര്‍ കവറുമായി പോകുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ വെള്ളിയാഴ്ച വീണ്ടും പരിശോധനയ്ക്കായി വിജിലൻസ് സംഘം എത്തിയെങ്കിലും പരിശോധനയുമായി സഹകരിക്കാൻ നഗരസഭാ അദ്ധ്യക്ഷ കൂട്ടാക്കിയില്ല. പരിശോധനയ്ക്കായി വിജിലൻസ് സംഘം എത്തുന്നതിനു മുമ്പ് അജിതാ തങ്കപ്പൻ ഓഫീസ് പൂട്ടി പുറത്തേക്ക് പോയി. ഒരുപാട് തവണ ഫോണിൽ ബന്ധപ്പെട്ടിട്ടും ഓഫീസിൽ വരാൻ അജിതാ തങ്കപ്പൻ കൂട്ടാക്കിയില്ല.

തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ നഗരസഭാധ്യക്ഷയുടെ നടപടിയാണ് വിവാദമായത്. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AJITHA THANKAPPAN, THRIKKAKARA, CORPORATION CHAIRPERSON, VIGILANCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.