SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.30 AM IST

സർക്കാർ ജോലി കിട്ടുന്നേൽ അത് കൊല്ലം കോർപ്പറേഷനിൽ കിട്ടണം, ക്ളർക്കുമാർ അനുഭവിക്കുന്ന പരമസുഖം അറിയണ്ടേ...

kollam-corporation

​​​

കൊല്ലം: ചുമതല നിശ്ചയിച്ച് വിന്യസിക്കാത്തതിനാൽ, കൊല്ലം കോർപ്പറേഷനിലേക്ക് സ്ഥലംമാറിയെത്തിയ ക്ളർക്കുമാർ ശമ്പളത്തോടെ സസുഖം വീട്ടിൽ കഴിയുന്നു! കഴിഞ്ഞ 18ന് ജോലിയിൽ പ്രവേശിച്ച സീനിയർ ക്ലർക്കുമാർക്കാണ് സുഖവാസം. പ്രധാന സീറ്റുകളിൽ ആളില്ലാത്തത് കോർപ്പറേഷന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിനൊപ്പം ജനങ്ങളെയും ബുദ്ധിമുട്ടിക്കുകയാണ്.

ഒരുമാസം മുമ്പാണ് അഞ്ച് സീനിയർ ക്ലർക്കുമാർ, ഒരു എൽ.ഡി ക്ലർക്ക്, രണ്ട് ഓഫീസ് അസിസ്റ്റന്റ് എന്നിർ കൊല്ലം കോർപ്പറേഷനിലേക്ക് സ്ഥലം മാറിയെത്തിയത്. എൽ.ഡി ക്ലർക്കിനും ഓഫീസ് അസിസ്റ്റന്റിനും ചുമതല നിശ്ചയിച്ച് നൽകുന്നതിന് മുമ്പുതന്നെ വിവിധ ജോലികൾക്ക് നിയോഗിച്ചിട്ടുണ്ട്. എന്നാൽ ചുമതല നൽകിക്കൊണ്ട് സെക്രട്ടറി ഉത്തരവിറക്കാതെ സീനിയർ ക്ലർക്കുമാരെ ഔദ്യോഗികമായി ജോലിക്ക് നിയോഗിക്കാനാകില്ല.

തൃക്കടവൂർ സോണൽ ഓഫീസിൽ നിലവിൽ ഒരു ക്ലർക്ക് പോലുമില്ല. റവന്യു, ആരോഗ്യ വിഭാഗങ്ങളിലും ക്ലർക്കുമാരുടെ കസേരകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് വിവിധ പരാതികൾ പരിശോധിച്ച് പരിഹാരം കാണുന്നതിലും വിവിധ സർട്ടിഫിക്കറ്റുകൾ നൽകുന്നതിലും കാലതാമസം സൃഷ്ടിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM CORPORATION, CLERKS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.