SignIn
Kerala Kaumudi Online
Thursday, 25 April 2024 11.38 AM IST

മഴക്കള്ളന്മാരിറങ്ങി ജാഗ്രതൈ...

theif

കോലഞ്ചേരി: മഴക്കള്ളന്മാരിറങ്ങി. വീട്ടുകാർ ജാഗ്രത പുലർത്തണമെന്ന് പൊലീസ്. തിരുട്ട് ഗ്രാമ കള്ളന്മാർ എത്താനുള്ള സാധ്യത കൂടി പരിഗണിച്ചാണ് മുന്നറിയിപ്പ്. മഴയുടെ മറവിൽ മോഷണം നടത്തുന്നതിലെ വിരുതന്മാരാണ് തിരുട്ട് ഗ്രാമക്കാർ. വീടിനുള്ളിൽ പണവും, സ്വർണവും സൂക്ഷിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വാതിലിനു സുരക്ഷ കൂട്ടണം. മുൻ വാതിലുകൾ തകർത്തു കയറിയിരുന്ന മോഷണ സംഘങ്ങൾക്ക് ഇപ്പോൾ പ്രിയം അടുക്കള വാതിലുകളാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജില്ലയിൽ നടന്ന മോഷണ കേസുകളെല്ലാം അടുക്കള വാതിലിന്റെ പൂട്ട് തകർത്താണ്. പൂട്ടിയിട്ട വീടുകളുടെ മുന്നിൽ പത്രവും, പാലും വയ്ക്കരുത്. കള്ളന്റെ കണ്ണു പതിയും. പകൽ സമയത്ത് വീടുകളിലെത്തുന്ന വിവിധ തരം വില്പനക്കാർ, ആക്രി പെറുക്കുന്നവർ, ഭിക്ഷാടകർ ഇവരെ വീട്ടിൽ അടുപ്പിക്കാതെ ഒഴിവാക്കുക. തമിഴ് സംഘങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം.

വീട് പൂട്ടി പോകുന്നവർ നിർബന്ധമായും അയൽപക്കത്തുള്ളവരെയൊ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയൊ വിവരം ധരിപ്പിക്കണം.

വീടിനു വെളിയിൽ ലൈ​റ്റുകൾ തെളിയിക്കണം. മുൻ കരുതലാണ് മോഷണം തടയുന്നതിനുള്ള പ്രധാന മാർഗം. വീടിനു വെളിയിൽ ചു​റ്റും കാണത്തക്കവിധം ഉള്ള ലൈ​റ്റുകൾ മഴ മാറും വരെയെങ്കിലും തെളിച്ചിടാൻ ശ്രദ്ധിക്കണം.

വി.ടി ഷാജൻ, കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ


പൊലീസ് നിർദേശങ്ങൾ
●മാരാകായുധങ്ങൾ വീടിനു പുറത്തിടരുത്,

●വീടിന്റെ പുറംവാതിലിനു ക്രോസ് ബാർ ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനം ഒരുക്കണം,

●ജനൽ പാളികൾ രാത്രി അടച്ചിടണം,

●വീടിനു പുറത്തും അടുക്കളഭാഗത്തും മ​റ്റും രാത്രി ലൈ​റ്റ് ഓഫാക്കാതിരിക്കുക,

●രാത്രി ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്ത് ഇറങ്ങരുത്,

●രാത്രി കുട്ടികളുടെ കരച്ചിൽ കേട്ടാൽ ഉടൻ അയൽവാസികളെ വിവരം അറിയിക്കുക,

●കൂടുതൽ ആഭരണങ്ങൾ അണിയാതിരിക്കുക,

●ആരെങ്കിലും കോളിംഗ് ബെൽ അടിച്ചാൽ നേരെ ചെന്ന് വാതിൽ തുറക്കരുത് ജനൽ തുറന്നു നോക്കി അറിയാവുന്നവരാണെന്ന് ഉറപ്പുവരുത്തുക,
●പ്രായമായവർ മാത്രം താമസിക്കുന്ന വീടുകളിൽ അപരിചിതർ വന്നാൽ പകൽ പോലും വാതിൽ തുറക്കരുത്.ജനലിലൂടെ മാത്രം സംസാരിക്കുക,

●പൊലീസ് സ്‌​റ്റേഷൻ നമ്പർ വീട്ടിലെഴുതി സൂക്ഷിക്കുക,

●കഴിയുന്നവർ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുക

കുന്നത്തുനാട് പൊലീസ് 0484 2688260

പുത്തൻകുരിശ് പൊലീസ് 0484 2760264

തടിയിട്ടപറമ്പ് പൊലീസ് 0484 2678260

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THEIF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.