തലയോലപ്പറമ്പ് : സി.പി.എം സഹയാത്രികനും പുരോഗമനകലാ സാഹിത്യ സംഘം ഭാരവാഹിയുമായിരുന്ന ഇ.എം ഇസ്മയിൽ സി.പി.ഐയിൽ ചേർന്നു. വെള്ളൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഇടമിറ്റത്ത് വി.എം മൂസയുടെ മകനാണ്. ഇസ്മയിലിനെ സി.പി.ഐ മണ്ഡലം സെക്രട്ടറി ജോൺ വി.ജോസഫ് ചുവപ്പ് ഹാരമണിയിച്ച് സ്വീകരിച്ചു. മുൻകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷംസുദീനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻഅംഗവും വെള്ളൂരിലെ സി.പി.എം നേതാവുമായിരുന്ന ടി.എം വേണുഗോപാൽ ഉൾപ്പെടെ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ വെള്ളൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സി.പി.ഐയിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |