SignIn
Kerala Kaumudi Online
Friday, 19 April 2024 3.19 PM IST

പഹയന്മാരോടു പകരം വീട്ടട്ടേ പകയില്‍ നീറുന്ന വരുന്ന കാലങ്ങള്‍..; ആസാംപണിക്കാർ കവിതയുമായി ശിവന്‍കുട്ടിയുടെ മറുപടി

kk

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന് മന്ത്രി വി. ശിവൻകുട്ടി ഇന്ന് ഫേസ്ബുക്കിൽ ആശംസകൾ പങ്കുവച്ചിരുന്നു. ശിവൻകുട്ടി ആശംസസന്ദേശത്തിന് കീഴില്‍ താന്‍ ഇട്ട കമന്റ് ശിവന്‍കുട്ടി ഡിലീറ്റ് ചെയ്‌തെന്ന് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ശ്രീജിത്തിന് വൈലോപ്പിളളിക്കവിതയിലൂടെ മറുപടി നകിയിരിക്കുകയാണ് ശിവൻകുട്ടി. :

'അറിയുമേ ഞങ്ങ,ളറിയുമീ നാടു നരകമാക്കീടും നരകീടങ്ങളെ. പഹയന്മാരോടു പകരം വീട്ടട്ടേ പകയില്‍ നീറുന്ന വരുന്ന കാലങ്ങള്‍.' 'ആസ്സാംപണിക്കാര്‍ '.

വൈലോപ്പിള്ളിയുടെ 'ആസ്സാംപണിക്കാര്‍ '.... ഒരു കെട്ട കാലത്തിന്റെ നേര്‍ചിത്രം മഹാനായ കവി ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്‍ വരച്ചു കാണിക്കുന്നു. ആ ഭൂതകാലത്തില്‍ നിന്ന് ആധുനിക കേരളം എത്ര മാറി എന്ന് ബോധ്യമാകാന്‍ 'ആസ്സാംപണിക്കാര്‍ ' എന്ന ഈ കവിത സഹായിക്കുമെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പോസ്റ്റ്: ഭഗവദ് ഗീതയിലെ മൂന്നാം അധ്യായത്തെ ഉദ്ധരിച്ച് മഹത്തരമായ ഒരു സന്ദേശം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. പ്രകൃതിയുടെ വിഭവങ്ങള്‍ ആരാണോ പങ്കുവെക്കാതെ ഒറ്റയ്ക്ക് അനുഭവിക്കുന്നത് അയാള്‍ കള്ളന്‍ ആണ് എന്നതാണ് ആ സന്ദേശം. പൊതുമേഖലയില്‍ ഉള്ളതെല്ലാം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന ഭരണാധികാരികള്‍ക്കുള്ള മുന്നറിയിപ്പ് ആണിതെന്ന് അദ്ദേഹം പറയുന്നു. എത്ര മഹത്തരമായ വാക്കുകള്‍. അതില്‍ അടിയന്‍ താഴെ കാണുന്ന കമന്റിട്ടു. ഇപ്പോള്‍ കമന്റ് കാണുന്നില്ല.

'ഏതാം ദൃഷ്ടിമവഷ്ടഭ്യ

നഷ്ടാത്മാനോല്പബുധ്യായ

പ്രഭവന്ത്യുഗ്രകര്‍മ്മണാ

ക്ഷയായ ജഗതോഹിതാ -

ഗീത. അദ്ധ്യായം 16. ശ്ലോകം 9 '

അല്പബുദ്ധികളായ അസുരന്മാര്‍ ഗുണമില്ലാത്തതും ഭയങ്കരവുമായ ചെയ്തികള്‍ വഴി ലോകം നശിപ്പിക്കും.' നശീകരണ പ്രവര്‍ത്തനം നടത്തുന്ന അല്പബുദ്ധികള്‍ക്കുള്ള സന്ദേശം കൂടിയാണ് ഗീത. ശ്രീകൃഷ്ണജയന്തി ആശംസകള്‍.'v sivankutty

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V SIVANKUTTY, SREEJITH PANICKER, SREEKRISHNA JAYANTHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.