SignIn
Kerala Kaumudi Online
Friday, 29 March 2024 2.48 AM IST

എം.ടി. വാസുദേവൻ നായരുടെ ശ്യാമപ്രസാദ് ചിത്രത്തിൽ പാർവതി തിരുവോത്ത്

mt

എം.ടി. വാസുദേവൻ നായരുടെ ചെറുകഥയെ ആസ്പദമാക്കി നെറ്റ് ഫ്ളിക്സിന് വേണ്ടി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് നായികയാകുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം.

തൃഷയും നിവിൻപോളിയും നായികാ നായകന്മാരായ ഹേ ജൂഡ്, പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു ഞായറാഴ്ച എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എം.ടിയുടെ രചനയിൽ ശ്യാമപ്രസാദ് ഒരു ചിത്രമൊരുക്കുന്നത് ഇതാദ്യമാണ്. ശ്യാമപ്രസാദിന്റെ ചിത്രത്തിൽ പാർവതി തിരുവോത്ത് അഭിനയിക്കുന്നതും ആദ്യമായാണ്.

നെറ്റ്‌ഫ്ളിക്സിൽ റിലീസ് ചെയ്ത നവരസ എന്ന വെബ്‌സീരീസിലാണ് പാർവതി ഒടുവിലഭിനയിച്ചത്. ചിത്രത്തിലെ ഉൺമൈ (ഭയാനക) എന്ന ചിത്രത്തിൽ ധനാഢ്യയായ വഹീദ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്.

സെപ്തംബറിൽ രണ്ടാം ഘട്ട ചിത്രീകരണമാരംഭിക്കുന്ന മമ്മൂട്ടിച്ചിത്രം പുഴുവിലും പാർവതി തിരുവോത്താണ് നായിക.

എം.ടി. വാസുദേവൻനായരുടെ ചെറുകഥകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രങ്ങൾ പ്രമുഖ സംവിധായകരാണ് ഒരുക്കുന്നത്. അഭയം തേടി എന്ന എം.ടി കഥയെ ആസ്പദമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖാണ് പ്രധാന വേഷം അവതരിപ്പിച്ചത്. വയനാട്ടിലായിരുന്നു ചിത്രീകരണം. ശിരോലിഖിതം എന്ന കഥയെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജുമേനോനാണ് നായകനാകുന്നത്. ഉണ്ണിമുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ജയരാജ് ചിത്രമൊരുക്കുന്നത്.

സൂപ്പർ മെഗാതാരങ്ങളുൾപ്പെടെ ഈ എം.ടി സീരീസിന്റെ ഭാഗമാകുന്നുണ്ട്. ഒരു യുവ സൂപ്പർ താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രവും അണിയറയിലൊരുങ്ങുന്നുണ്ട്. വരും നാളുകളിൽ സൂപ്പർതാര ചിത്രങ്ങളുടെ കാര്യത്തിൽ വ്യക്തത വരുമെന്നാണ് സൂചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARVATHY THIRUVOTH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.