വെഞ്ഞാറമൂട്: ഡിഗ്രി, പി.ജി തലങ്ങളിൽ നാല് റാങ്കുകളുടെ നേട്ടമാണ് വെഞ്ഞാറമൂട്ടിലെ ഗ്രാമങ്ങൾ സ്വന്തമാക്കിയത്. കലയുടെയും സാഹിത്യത്തിന്റെയും തട്ടകമായ വെഞ്ഞാറമൂടിന് റാങ്കുകൾ സമ്മാനിച്ചത് നാലു പെൺകുട്ടികളാണ്.
കേരള യൂണിവേഴ്സിറ്റി ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ കഴക്കൂട്ടം എ.ജെ കോളേജിലെ വിദ്യാർത്ഥി ആഗ്നേയ വാമൻ തിരുവടി ഒന്നാം റാങ്ക് നേടി. വെഞ്ഞാറമൂട് തിരുവടി വീട്ടിൽ വാമൻതിരുവടിയുടെയും തങ്കമണിയുടെയും മകളാണ് ആഗ്നേയ. ബി.എസ്.സി പോളിമർ കെമിസ്ട്രിയിൽ ആറ്റിങ്ങൽ സർക്കാർ കോളേജ് വിദ്യാർത്ഥി അരുണിമ രണ്ടാം റാങ്ക് നേടി. നെല്ലനാട് ഈശാനുകോണം അരുണിമയിൽ ശങ്കരൻ നായരുടെയും സിന്ധുവിന്റെയും മകളാണ് അരുണിമ. എം.ജി കോളേജിലെ പുണ്യ ബി.എ സോഷ്യോളജിയിൽ രണ്ടാം റാങ്ക് നേടി. പിരപ്പൻകോട് കൃഷ്ണ പുണ്യത്തിൽ പ്രദീപിന്റെയും സന്ധ്യയുടെയും മകളാണ്. കേരള ആരോഗ്യ സർവകലാശാലയുടെ എം.എസ്.സി എം.എൽ.ടി മൈക്രാ ബയോളജിയിൽ മലബാർ ഇൻസ്റ്റിട്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ നീരജ ഒന്നാം റാങ്ക് നേടി. വെഞ്ഞാറമൂട് ശബരീകൃഷണയിൽ ശശിധരൻ നായരുടെയും ഗായത്രിയുടെയും മകളാണ് നീരജ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |