SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.19 PM IST

ഏഴര മണിക്കൂർ 893 പേർക്ക് വാക്‌സിൻ, പുഷ്പലതയെ ആദരിച്ച് ആരോഗ്യമന്ത്രി

veena-george
മന്ത്രി വീണാ ജോർജിനൊപ്പം നഴ്‌സ് പുഷ്പലത.

തിരുവനന്തപുരം: ഏഴര മണിക്കൂറിൽ 893 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് കെ. പുഷ്‌പലതയെ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ നേരിട്ടെത്തി അഭിനന്ദിച്ചു. പുഷ്പലതയെ മന്ത്രി പൊന്നാട അണിയിച്ചു. ആഗസ്റ്റ് 15ന് അവധിദിവസമായതിനാൽ ജീവനക്കാർ കുറവായിരുന്നിട്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പുഷ്പലത വിശ്രമമില്ലാതെ പണിയെടുത്തതിനാണ് ആദരവ്.

ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവർത്തകരാണ് വകുപ്പിനെ മുന്നോട്ട് നയിക്കുന്നതെന്നും അവർക്കുള്ള ആദരമാണിതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ അഭിനന്ദനവാക്കുകളിൽ വികാരഭരിതയായ പുഷ്‌പലത 'ദൈവസ്‌നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ' എന്ന ഗാനം ആലപിച്ചാണ് നന്ദി പ്രകടിപ്പിച്ചത്. പുഷ്പലതയുടെ ടീമിലുള്ള ജെ.എച്ച്.ഐമാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്‌സ് രമ്യ, അനിമോൾ എന്നിവരെയും മന്ത്രി അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.