SignIn
Kerala Kaumudi Online
Thursday, 18 April 2024 12.52 PM IST

ലഹരിക്കേസ്: നടി സോണിയ അഗർവാൾ കസ്റ്റഡിയിൽ

soniya

ബംഗളൂരു: മയക്കുമരുന്ന് കേസിൽ കന്നട നടിമാരായ സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവർക്ക് പിന്നാലെ തെന്നിന്ത്യൻ നടിയും മോഡലുമായ സോണിയ അഗർവാളിനെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.

ബംഗളൂരു ഈസ്റ്റ് ഡിവിഷൻ പൊലീസ് ഇന്നലെ രാവിലെ സോണിയയുടെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്. ചോദ്യം ചെയ്യലിന് സോണിയയുടെ അറസ്റ്റ് രേഖപ്പെടുത്തും. കന്നഡ സിനിമാ താരവും സംരംഭകനുമായ ഭരത്, ഡി.ജെ വചൻ ചിന്നപ്പ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞദിവസം 21കോടിരൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി കർണാടക അതിർത്തിയിൽ അറസ്റ്റിലായ നൈജീരിയൻ പൗരൻ തോമസിൽ നിന്നാണ് പൊലീസിന് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. സോണിയയും ചിന്നപ്പയും ഭരതും തോമസിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ബംഗളുരുവിലെ സിനിമാക്കാർക്ക് വിതരണം ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. റേവ് പാർട്ടികളും ഇവർ നടത്തിയിരുന്നു.
ഇന്നലെ റെയ്ഡ് നടന്നപ്പോൾ സോണിയ വസതിയിൽ ഇല്ലായിരുന്നു. ഇവരെ പിന്നീട് നഗരത്തിലെ പ്രമുഖ ലക്ഷ്വറി ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടിയും മോഡലുമായ ഇവർ കോസ്‌മെറ്റിക് ഇൻഡസ്ട്രിയലിസ്റ്റ് കൂടിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DRUG PEDDLING CELEBRITIES HOUSES RAIDED IN BENGALURU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.