SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.05 AM IST

ഏലൂരിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം

krisha-jayanti

കളമശേരി: മഞ്ഞുമ്മലിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗോപൂജ നടത്തി. വീടുകൾ കേന്ദ്രീകരിച്ച് കൃഷ്ണന്റെയും രാധയുടെയും വേഷം ധരിച്ച കുട്ടികൾ നാമസങ്കീർത്തനം ആലപിച്ചു. ചേരാനല്ലൂർ കടവിൽ നദീപൂജ നടത്തി. കൗൺസിലർ എസ്. ഷാജിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കെ. ഡി. രവീന്ദ്രൻ, ആഘോഷ പ്രമുഖ് കെ.കെ.ഷാജി, എം.എൻ.ഗോപകുമാർ, കെ. ഡി. മുരളീധരൻ, ജയശങ്കരപിള്ളള എന്നിവർ പങ്കെടുത്തു.കിഴക്കുംഭാഗത്ത് ഗോപൂജയും ഉണ്ണിക്കണ്ണന്മാരുടെ ഉറിയടിയും നടന്നു. അലുപുരം കൂട്ടക്കാവ്, പാതാളം, നാറാണത്ത് ക്ഷേത്രം, പാട്ടുപുരയ്ക്കൽ, വടക്കുംഭാഗം സുബ്രമണ്യ ക്ഷേത്രം, ഓഡി ക്വാർട്ടേഴ്സ്, മുട്ടാർ എന്നിവിടങ്ങളിൽ നദീപൂജ, ഗോപൂജ, നാമസങ്കീർത്തനം, മത്സരങ്ങൾ എന്നിവ വീടുകൾ കേന്ദ്രീകരിച്ച് നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SREEKRISHNA JAYANTHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.