മണ്ണാർക്കാട് : കണ്ടമംഗലം മേക്കളപ്പാറ ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടാനകൂട്ടം കൃഷി നശിപ്പിച്ച സ്ഥലം അഡ്വ. എൻ ഷംസുദ്ദീൻ എം.എൽ.എ സന്ദർശിച്ചു. കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം ഉടൻ കാണണമെന്ന് റെയ്ഞ്ചർ ആഷിഖ് അലിയോട് എം.എൽ.എ പറഞ്ഞു. നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും എം.എൽ.എ കർഷകർക്ക് ഉറപ്പ് നൽകി. എം.എൽ.എയോടൊപ്പം ജില്ലാ പഞ്ചായത്ത് മെമ്പർ മെഹർബാൻ ടീച്ചർ, ബ്ലോക്ക് മെമ്പർ പടുവിൽ മാനു, പഞ്ചായത്ത് മെമ്പർ നിജോ വർഗീസ്, ഫാ. സജി പനപറമ്പിൽ, കല്ലടി അബൂബക്കർ, പാറശ്ശേരി ഹസൻ, ബാബു പൊതുവപ്പാടം, റെയ്ഞ്ചർ ആഷിഖ് അലി, കർഷകർ എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |